ജനന നിരക്കിനെ മറികടന്ന് മരണ നിരക്ക്; ഫ്രാൻസിനെ ആശങ്കയിലാഴ്ത്തി പുതിയ കണക്കുകൾ

ജനന നിരക്കിനെ മറികടന്ന് മരണ നിരക്ക്; ഫ്രാൻസിനെ ആശങ്കയിലാഴ്ത്തി പുതിയ കണക്കുകൾ

പാരിസ് : ചരിത്രത്തിൽ ആദ്യമായി ഫ്രാൻസിൽ ജന സംഖ്യയേക്കാൾ കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തി. രണ്ടാം ലോകമഹാ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഇത്തരമൊരു ജനസംഖ്യാ മാറ്റം സംഭവിക്കുന്നതെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക് ഇൻസ്റ്റിറ്റ്യൂട്ട് (INSEE) വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം 6,45,000 കുട്ടികൾ ജനിച്ചപ്പോൾ, 6,51,000 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

കോവിഡ് മഹാമാരിക്ക് ശേഷം ജനന നിരക്കിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. നിലവിൽ ഒരു സ്ത്രീക്ക് 1.56 കുട്ടികൾ എന്നതാണ് ഫെർട്ടിലിറ്റി നിരക്ക്. ഇത് ഒന്നാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. അതേസമയം രാജ്യത്തെ ആയു ർദൈർഘ്യം റെക്കോർഡ് ഉയരത്തിലെത്തിയിട്ടുണ്ട്. ജനന നിരക്ക് കുറഞ്ഞെങ്കിലും കുടിയേറ്റം ഉൾപ്പെടെയുള്ള ഘടകങ്ങൾ കാരണം 2025 ൽ ഫ്രാൻസിലെ ആകെ ജനസംഖ്യ നേരിയ തോതിൽ വർദ്ധിച്ച് 6.91 കോടിയിലെത്തിയിട്ടുണ്ട്.

പെൻഷൻ ഫണ്ടിങിനായി പ്രതീക്ഷിച്ചിരുന്ന 1.8 എന്ന നിരക്കിനേക്കാൾ വളരെ താഴെയാണ് ഇപ്പോഴത്തെ ജനന നിരക്ക് എന്നത് ഫ്രാൻസിന്റെ സാമ്പത്തിക രംഗത്തിന് വലിയ വെല്ലുവിളിയാണ്. പ്രായമായവരുടെ എണ്ണം കൂടുന്നതും ജനന നിരക്ക് കുറയുന്നതും തൊഴിൽ വിപണിയിലും നികുതി വരുമാനത്തിലും വരും വർഷങ്ങളിൽ കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.