ബാൾട്ടിമോർ ദേവാലയത്തിൽ സീറോ മലബാർ കൺവെൻഷൻ കിക്കോഫിന് ആവേശകരമായ പ്രതികരണം

ബാൾട്ടിമോർ ദേവാലയത്തിൽ സീറോ മലബാർ കൺവെൻഷൻ കിക്കോഫിന് ആവേശകരമായ പ്രതികരണം

ചിക്കാഗോ: അമേരിക്കയിലെ സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ ഒമ്പത് മുതൽ 12 വരെ നടക്കുന്ന ദേശീയ കൺവെൻഷന്റെ പ്രചാരണത്തിന് ബാൾട്ടിമോറിൽ തുടക്കം. കൺവെൻഷൻ പ്രചാരണാർത്ഥം ബാൾട്ടിമോർ സെൻ്റ് അൽഫോൻസാ ദേവാലയം സന്ദർശിച്ച ജൂബിലി കൺവീനർ ഫാ. ജോൺ മേലേപ്പുറത്തിനും സംഘത്തിനും ഇടവകാംഗങ്ങൾ സ്വീകരണം നൽകി.

കൺവൻഷനിലേക്ക് ഏവരെയും ഫാ. ജോൺ മേലേപ്പുറം സ്വാഗതം ചെയ്തു. ഫസിലിറ്റി ചെയർമാൻ ജോണി വടുക്കുംചേരി കൺവെൻഷൻ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. ഇടവക വികാരി ഫാ. ജോസി കുര്യാക്കോസ് കൺവെൻഷന് ഇടവകയുടെ പൂർണ പിന്തുണ അറിയിച്ചു. ഇടവക പ്രതിനിധികളായ ഷാജി ജോർജ്, സിബിച്ചൻ കോനാത്തപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ നടന്ന 'കിക്കോഫ്' ചടങ്ങിൽ ഇടവകാംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു.

ക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെൻററിലും സമീപത്തുള്ള മൂന്ന് ഹോട്ടലുകളിലുമായാണ് സംഗമം നടക്കുന്നത്. രൂപതയുടെ ആദ്യ ഇടയനായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ഇതോടൊപ്പം ആഘോഷിക്കും. ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്ക് ഉതകുന്ന ക്ലാസുകൾ, ബിസിനസ് മീറ്റുകൾ, കലാപരിപാടികൾ, മത്സരങ്ങൾ എന്നിവ ഉണ്ടായിരിക്കും.

അമേരിക്കയിലെ സീറോ മലബാർ വിശ്വാസികൾക്ക് ഒത്തുചേരാനും സൗഹൃദങ്ങൾ പുതുക്കാനും ഇതൊരു അവിസ്മരണീയ അവസരമായിരിക്കും.  യുവജനങ്ങളെയും മുതിർന്നവരെയും ഒരുപോലെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന ഈ മഹാസമ്മേളനത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് ആഹ്വാനം ചെയ്തു.

ജനുവരി 31-ന് മുൻപ് രജിസ്റ്റർ ചെയ്യുന്നവർക്ക് 'ഏർലി ബേർഡ്' നിരക്കിലെ ഇളവുകൾ ലഭ്യമാണ്. ഓരോ ഇടവകയിലെയും പ്രതിനിധികൾ വഴിയോ നേരിട്ടോ രജിസ്ട്രേഷൻ നടത്താം. കൂടുതൽ വിവരങ്ങൾക്ക്: www.syroConvention.org


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.