ബോണ്ടി ആക്രമണം: ആൽബനീസിന്റെ ജനപ്രീതിയിൽ വൻ ഇടിവ്; വോട്ടർമാരുടെ വിശ്വാസം കുറഞ്ഞതായി സർവേകൾ

ബോണ്ടി ആക്രമണം: ആൽബനീസിന്റെ ജനപ്രീതിയിൽ വൻ ഇടിവ്; വോട്ടർമാരുടെ വിശ്വാസം കുറഞ്ഞതായി സർവേകൾ

സിഡ്‌നി: ബോണ്ടി ബീച്ചിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ ജനപ്രീതിയിൽ വൻ ഇടിവ്. ആക്രമണത്തിന് ശേഷം സർക്കാർ സ്വീകരിച്ച നിലപാടുകളിൽ വോട്ടർമാർക്കുള്ള അതൃപ്തിയാണ് തിരിച്ചടിയായതെന്ന് പുതിയ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.

'ന്യൂസ്പോൾ' കണക്കുകൾ പ്രകാരം പോളിൻ ഹാൻസൺ നയിക്കുന്ന 'വണ്‍ നേഷൻ' പാർട്ടിയുടെ പിന്തുണ കുതിച്ചുയർന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏഴ് ശതമാനം വർധിച്ച് 22 ശതമാനത്തിലെത്തി. ഇതോടെ ലിബറൽ പാർട്ടി നേതൃത്വം നൽകുന്ന പ്രതിപക്ഷ സഖ്യത്തെ പോലും ഇവർ പിന്നിലാക്കി.

വോട്ട് വിഹിതം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 21 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഭരണകക്ഷിയായ ലേബർ പാർട്ടിക്ക് നാല് പോയിന്റ് നഷ്ടമായി പിന്തുണ 32 ശതമാനമായി ചുരുങ്ങി. ആൽബനീസിന്റെ നെറ്റ് അപ്രൂവൽ റേറ്റിംഗ് -11 ലേക്ക് താഴ്ന്നു. 53 ശതമാനം പേർ അദേഹത്തിന്റെ പ്രകടനത്തിൽ അതൃപ്തി രേഖപ്പെടുത്തിയപ്പോൾ അനുകൂലിച്ചത് 42 ശതമാനം പേർ മാത്രമാണ്.

മറ്റൊരു പ്രമുഖ സർവേയായ 'റിസോൾവ് പൊളിറ്റിക്കൽ മോണിറ്ററിലും' ലേബർ പാർട്ടിയുടെ പ്രാഥമിക വോട്ട് 30 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇഷ്ടപ്പെട്ട പ്രധാനമന്ത്രി എന്ന നിലയിലുള്ള ആൽബനീസിന്റെ ലീഡിൽ 11 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ലിബറൽ നേതാവ് സുസ്സാൻ ലേയ്ക്ക് 29 ശതമാനം പേരുടെ പിന്തുണയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.