സ്വര്‍ണ വില കുതിക്കുന്നു; ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത് 3,160 രൂപ; ഒരു പവന് 1,10,400 രൂപ

സ്വര്‍ണ വില കുതിക്കുന്നു; ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത് 3,160 രൂപ; ഒരു പവന് 1,10,400 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് മൂന്ന് തവണയായി പവന് 3,160 രൂപയാണ് വര്‍ധിച്ചത്. 1,10,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 13,800 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെയും രണ്ട് തവണകളായി 1800 രൂപയാണ് വര്‍ധിച്ചത്. തിങ്കളാഴ്ച രാവിലെ 1400 രൂപ വര്‍ധിച്ചതോടെ സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില റെക്കോര്‍ഡുകള്‍ തിരുത്തി കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. 14 ന് രേഖപ്പെടുത്തിയ 1,05,600 എന്ന റെക്കോര്‍ഡ് ആണ് ഇന്നലെ തിരുത്തിയത്.

ഡിസംബര്‍ 23 നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.