സിഡ്‌നി ഹാർബറിൽ സ്രാവിൻ്റെ ആക്രമണം; ഗുരുതരമായി പരുക്കേറ്റ 12 വയസുകാരൻ മരിച്ചു

സിഡ്‌നി ഹാർബറിൽ സ്രാവിൻ്റെ ആക്രമണം; ഗുരുതരമായി പരുക്കേറ്റ 12 വയസുകാരൻ മരിച്ചു

സിഡ്‌നി: സിഡ്‌നി ഹാർബറിൽ സ്രാവിൻ്റെ ആക്രമണത്തിന് ഇരയായ നിക്കോ ആൻ്റിക് എന്ന 12 വയസുകാരൻ മരിച്ചു. ഈ മാസം18 ന് സിഡ്‌നി ഹാർബറിലെ വോക്ലൂസ് എന്ന സ്ഥലത്ത് സുഹൃത്തുക്കളോടൊപ്പം പാറക്കെട്ടിൽ നിന്ന് വെള്ളത്തിലേക്ക് ചാടുന്നതിനിടയിലാണ് കുട്ടിയെ സ്രാവ് ആക്രമിച്ചത്.

രണ്ട് കാലുകൾക്കും സാരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ സിഡ്‌നി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചയോളം മരണത്തോട് മല്ലിട്ട ശേഷം ശനിയാഴ്ചയാണ് നിക്കോ മരിച്ചതായി സ്ഥിരീകരിച്ചത്.

കനത്ത മഴയെ തുടർന്ന് ഹാർബറിലെ വെള്ളം കലങ്ങിയത് ബുൾ സ്രാവുകളെ തീരത്തേക്ക് ആകർഷിക്കാൻ കാരണമായെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഈ സംഭവത്തിന് തൊട്ടുപിന്നാലെ സിഡ്‌നി തീരത്ത് മറ്റ് മൂന്ന് സ്രാവ് ആക്രമണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഏകദേശം നാലോളം ബീച്ചുകൾ അധികൃതർ താൽക്കാലികമായി അടച്ചുപൂട്ടിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.