മെൽബൺ: ഓസ്‌ട്രേലിയയിൽ വരും ദിവസങ്ങളിൽ റെക്കോർഡ് ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുമെന്നാണ് റിപ്പോർട്ടുകൾ. വിക്ടോറിയ സംസ്ഥാനം കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ഉഷ്ണതരംഗത്തെയാണ് നേരിടാൻ ഒരുങ്ങുന്നത്.
ഈ ആഴ്ച ഉഷ്ണതരംഗം അതിശക്തമാകുമെന്നാണ് പ്രവചനം. ദക്ഷിണ ഓസ്‌ട്രേലിയ, വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ് തുടങ്ങി രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില റെക്കോർഡ് നിലയിലെത്താൻ സാധ്യതയുണ്ട്. തിങ്കളാഴ്ച അഡ്‌ലെയ്ഡിൽ 45 ഡിഗ്രിയും ചൊവ്വാഴ്ച മെൽബണിൽ 43 ഡിഗ്രിയും താപനില പ്രതീക്ഷിക്കുന്നു.
കടുത്ത ചൂടിനെത്തുടർന്ന് കാട്ടുതീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് അധികൃതർ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.