ചിക്കാഗോ: അമേരിക്കയിലെ സീറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ ഒമ്പത് മുതല്‍ 12 വരെ നടക്കുന്ന ദേശീയ കണ്‍വെന്‍ഷന്റെ പ്രചാരണത്തിനും കിക്കോഫിനുമായി കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഫാ.തോമസ് കടുകപ്പിള്ളിയോടൊപ്പം ലോസ് ആഞ്ചലസ് സീറോ മലബാര്‍ ദേവാലയം സന്ദര്‍ശിച്ച കണ്‍വെന്‍ഷന്‍ ടീമിന് ഇടവകാംഗങ്ങള്‍ സ്‌നേഹപൂര്‍വ്വമായ സ്വീകരണം നല്‍കി.
രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കണ്‍വന്‍ഷനിലേക്ക് ഫാ: തോമസ് ഏവരെയും ക്ഷണിച്ചു. നാല് ദിവസങ്ങളിലായി നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ പരിപാടികളുടെ രൂപരേഖ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജേക്കബ് തോമസ് അവതരിപ്പിച്ചു.
ഇടവകയില്‍ നിന്നുള്ള കണ്‍വെന്‍ഷന്‍ പ്രതിനിധിയായ റെജി പെല്ലിശ്ശേരി മനോഹരമായ കണ്‍വെന്‍ഷന്‍ കിക്കോഫിന് നേതൃത്വം നല്‍കി. ഇടവകാംഗങ്ങളുടെ ആവേശപൂര്‍ണമായ പങ്കാളിത്തം കണ്‍വെന്‍ഷന്‍ ടീമിന് വലിയ ആവേശം പകര്‍ന്നു.
ജനുവരി 31 ന് മുന്‍പ് രജിസ്‌ട്രേഷന്‍ നടത്തി ഏര്‍ലി ബേര്‍ഡ് നിരക്കുകള്‍ ഉപയോഗപ്രദമാക്കുവാന്‍ ഏവരെയും ടീം ആഹ്വാനം ചെയ്തു. ഫാ: ജെയിംസ് നിരപ്പേല്‍ ഇടവകയുടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതോടൊപ്പം ഏവരെയും ഇതില്‍ പങ്കുചേരുവാന്‍ ക്ഷണിക്കുകയും ചെയ്തു.
ചിക്കാഗോയിലെ അതിപ്രശസ്തവും മനോഹരമായ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററിലും (McCormick Place) അതിനോട് ചേര്‍ന്ന മൂന്ന് ഹോട്ടലുകളിലും ആയിട്ടാണ് സീറോ മലബാര്‍ യുഎസ്എ കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ ആദ്യ ഇടയനായ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും കൊണ്ടാടുന്നു.
കണ്‍വെന്‍ഷന്റെ ഭാഗമായി ദിവസേനയുള്ള വിശുദ്ധ കുര്‍ബാന, ആരാധന എന്നിവയോടൊപ്പം വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകളും, ബിസിനസ് മീറ്റുകളും, സംഘടനാ കൂട്ടായ്മകളും, കേരളത്തില്‍ നിന്നുള്ള കലാകാരന്മാരുടെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ കലാപരിപാടികളും മത്സരങ്ങളുമുണ്ടാകും.
യുവജനങ്ങളെയും മുതിര്‍ന്നവരെയും ഒരുപോലെ പങ്കാളികളാക്കി നടത്തുന്ന ഈ വിശ്വാസ കൂട്ടായ്മയില്‍ അമേരിക്കയിലുള്ള എല്ലാ സീറോ മലബാര്‍ വിശ്വാസികളും വന്നു ചേരണമെന്ന് രൂപത അധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് അഭ്യര്‍ത്ഥിച്ചു.
ഓരോ പള്ളിയിലും അവരുടെ പ്രതിനിധികളുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള ഒരു സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. കണ്‍വെന്‍ഷന്‍ ടീം ഈ അംഗങ്ങളുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ പങ്കു വെയ്ക്കുകയും ചെയ്യുന്നതുവഴി രജിസ്‌ട്രേഷന്‍ പ്രക്രിയ എളുപ്പുമാക്കുകയും ചെയ്യുന്നു കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.syroConvention.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ലോസ് ആഞ്ചലസ് പള്ളി വികാരിയുടെയും ഇടവകാംഗങ്ങളുടെയും ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കണ്‍വെന്‍ഷന്‍ ടീം പ്രത്യേകം നന്ദി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.