'പത്മ പുരസ്‌കാരം തനിക്ക് തന്നാല്‍ വാങ്ങില്ലെന്ന് നേരത്തേ പറഞ്ഞയാളാണ് വെള്ളാപ്പള്ളി'.
കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നല്‍കിയ പത്മഭൂഷന്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി എസ്.എന്‍.ഡി.പി സംരക്ഷണ സമിതി.
124 തട്ടിപ്പ് കേസുകളില്‍ വെള്ളാപ്പള്ളി പ്രതിയാണ്. പത്മ പരസ്‌ക്കാരങ്ങളെ അവഹേളിച്ച് അദേഹം സംസാരിച്ചിരുന്നു. അതിനാല്‍ വെള്ളാപ്പള്ളിക്ക് നല്‍കിയ പത്മഭൂഷന്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം.
വെള്ളാപ്പള്ളിയുടെ പുരസ്‌കാരം പിന്‍വലിക്കണമെന്ന് കാണിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും പുരസ്‌കാരം പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും കോടതിയെ സമീപിക്കുമെന്നും സംരക്ഷണ സമിതി അംഗങ്ങള്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആരാണ് വെള്ളാപ്പള്ളിയെ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്തതെന്നും വെള്ളാപ്പള്ളിക്ക് പുരസ്‌കാരം നല്‍കിയതിലെ സന്ദേശമെന്തെന്നും എസ്.എന്‍.ഡി.പി സംരക്ഷണ സമിതി അംഗങ്ങള്‍ ചോദിച്ചു. അവാര്‍ഡിന് വേണ്ടി എത്ര പണം കൊടുത്തുകൊണ്ട് രാജ്യത്തെ അപമാനിച്ചു. പത്മ പുരസ്‌കാരം തനിക്ക് തന്നാല്‍ വാങ്ങില്ലെന്ന് നേരത്തേ പറഞ്ഞയാളാണ് വെള്ളാപ്പള്ളി.
പത്മ അവാര്‍ഡിനെയും അതുവഴി രാജ്യത്തെയും അപമാനിച്ചതിന് അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നതിന് പകരം അതേ അവാര്‍ഡ് നല്‍കി ആദരിച്ചിരിക്കുകയാണെന്നും വെള്ളാപ്പള്ളി രാജ്യത്തെയും പുരസ്‌കാരത്തെയും അപമാനിച്ചുവെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.
അതേസമയം പത്മഭൂഷന്‍ അവാര്‍ഡ് കിട്ടിയത് സമുദായത്തിനാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. മമ്മൂട്ടിക്കും തനിക്കും പുരസ്‌കാരം ലഭിച്ചു. മമ്മൂട്ടിക്ക് കിട്ടിയത് അഭിനയ പാടവത്തിനുള്ള അംഗീകാരവും തനിക്ക് കിട്ടിയത് സംഘടനാ പ്രവര്‍ത്തനവും ക്ഷേമ പ്രവര്‍ത്തനവും കണക്കിലെടുത്തുമാണെന്ന് അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.