എന്‍ഡിഎ പ്രവേശനം: പാലക്കാട് ട്വന്റി 20 യിലും കൂട്ട രാജി

എന്‍ഡിഎ പ്രവേശനം: പാലക്കാട് ട്വന്റി 20 യിലും കൂട്ട രാജി

പാലക്കാട്: എന്‍ഡിഎ മുന്നണിയില്‍ ചേരാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പാലക്കാട്ടെ ട്വന്റി 20 യിലും കൂട്ട രാജി. മുതലമടയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കല്‍പന ദേവി അടക്കം 50 ഓളം പേരാണ് പാര്‍ട്ടി വിട്ടത്. നെന്മാറ, നെല്ലിയാമ്പതി മേഖലകളിലും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെച്ചു.

ജനകീയ വികസന സമിതിയായി പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി വിട്ടവരുടെ തീരുമാനം. മുതലമടയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് പ്രവര്‍ത്തകര്‍ ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യണമെങ്കില്‍ സ്വതന്ത്രമായി തുടരുന്നതാണ് നല്ലതെന്ന ഉത്തമ ബോധ്യത്തെ തുടര്‍ന്നാണ് ട്വന്റി 20യുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതെന്ന് നേതാക്കള്‍ യോഗ ശേഷം പറഞ്ഞു.

പാര്‍ട്ടിയില്‍ വിശദമായ കൂടിയാലോചന നടത്താതെയാണ് സാബു എം. ജേക്കബ് ട്വന്റി 20 യെ എന്‍ഡിഎ ഘടക കക്ഷിയാക്കാന്‍ തീരുമാനിച്ചതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. നേരത്തെ എന്‍ഡിഎ മുന്നണിയില്‍ ചേരുന്നതില്‍ പ്രതിഷേധിച്ച് എറണാകുളത്തെ ഏതാനും ട്വന്റി 20 പ്രവര്‍ത്തകര്‍ രാജിവെച്ചിരുന്നു. ഇവര്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.