തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുകയാണ്. 1000 രൂപയുടെ സ്ത്രി സുരക്ഷാ പദ്ധതിയ്ക്കായി 3202 കോടി രൂപയും കണക്ട് ടു വര്‍ക്ക്‌സിന് 400 കോടി രൂപയും മാറ്റി വെക്കും. സംസ്ഥാനത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഡിഗ്രി വിദ്യാഭ്യാസം സൗജന്യക്കും. നിലവില്‍ പ്ലസ് ടു വരെയാണ് സംസ്ഥാനത്ത് സൗജന്യ വിദ്യാഭ്യാസം.
സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക പ്രശ്‌നം പരിഹരിക്കും. നികുതിദായകര്‍ക്ക് പുരസ്‌കാരം നല്‍കുന്നതിനായി അഞ്ച് കോടി രൂപ മാറ്റിവെക്കും. പുരസ്‌കാരത്തിന്റെ ഘടനയും സ്വഭാവവും പിന്നീട് തീരുമാനിക്കും. അഞ്ച് വര്‍ഷത്തിനിടെ തനത് നികുതി വരുമാനം കൂടി. സര്‍ക്കാര്‍ ചെലവ് ചുരുക്കിയും തനത് വരുമാനം വര്‍ധിപ്പിച്ചും കേന്ദ്രത്തിന്റെ സാമ്പത്തിക ഞെരുക്കത്തെ കേരളം ഫലപ്രദമായി പ്രതിരോധിച്ചെന്നും മന്ത്രി പറഞ്ഞു.
മറ്റ് പ്രഖ്യാപനങ്ങള്‍
യുവജന ക്ലബുകള്‍ക്ക് പ്രതിവര്‍ഷം 10000 രൂപ ഗ്രാന്റ് നല്‍കും. ഇതിനായി 10 കോടി രൂപ മാറ്റിവെക്കും. ഹരിത കര്‍മ്മ സേനയ്ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ്. പുനര്‍ഗേഹം പദ്ധതിയിലൂടെ 3408 വീടുകള്‍ കൈമാറി. തൊഴിലുറപ്പ് പദ്ധതിയ്ക്കായി സംസ്ഥാനത്ത് 1000 കോടി രൂപ അധിക തുക വകയിരുത്തി. എംസി റോഡ് വികസനത്തിന് 5217 കോടി അനുവദിച്ചു. സാക്ഷരാത പ്രേരകുമാരുടെ വേതനം 1000 രൂപ കൂട്ടി.
തിരുവനന്തപുരം-കാസര്‍കോട് ആര്‍ആര്‍ടി അതിവേഗ പദ്ധതി പ്രഖ്യാപിച്ചു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ അനുവദിക്കും. വയനാട് ദുരന്ത ബാധിതര്‍ക്ക് ആദ്യ ബാച്ച് വീട് ഫെബ്രുവരിയില്‍ വിതരണം ചെയ്യും. തിരുവനന്തപുരത്ത് വി.എസ് സെന്റര്‍ തിസ്ഥാപിക്കും. ഇതിനായി 23 കോടി രൂപ അനുവദിക്കും.
ലൈഫ് പദ്ധതിയിലൂടെ കൈമാറുന്ന വീടുകളുടെ എണ്ണം 5.25 ലക്ഷമാകും. പി.എസ്.സി നിയമനത്തില്‍ റെക്കോഡ് സൃഷ്ടിച്ചു. ഇന്ത്യയിലെ പി.എസ്.സി നിയമനത്തില്‍ 60 ശതമാനവും നടക്കുന്നത് കേരളത്തിലാണ്. കേരളം പുതിയ പാതയില്‍ കുതിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.