വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ അമേരിക്കയില്‍; മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ അമേരിക്കയില്‍; മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വാഷിങ്ടണ്‍: ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ ധാരണയായതിന് പിന്നാലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. വാഷിങ്ടണില്‍ വെച്ചു നടന്ന ചര്‍ച്ചയില്‍ കരാറിനെ ഇരുവരും സ്വാഗതം ചെയ്തുവെന്ന് യു.എസ് വ്യക്തമാക്കി.

നിര്‍ണായക ധാതു പര്യവേക്ഷണം, ഖനനം, സംസ്‌കരണം എന്നിവയില്‍ ഉഭയകക്ഷി സഹകരണം ഔപചാരികമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതായി എസ്. ജയ്ശങ്കര്‍ സൂചിപ്പിച്ചു. വ്യാപാരം, ഊര്‍ജ്ജം, ആണവ, പ്രതിരോധം, നിര്‍ണായക ധാതുക്കള്‍, സാങ്കേതിക വിദ്യ എന്നിവയുള്‍പ്പെടെ ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ നിരവധി വശങ്ങള്‍ ചര്‍ച്ചയായെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. കൂടാതെ യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റുമായും വിദേശകാര്യ മന്ത്രി ചര്‍ച്ചകള്‍ നടത്തി.

ഇന്ത്യ, അമേരിക്ക ബന്ധം ഊര്‍ജ്ജിതപ്പെടുത്താനുള്ള നടപടികള്‍ മുന്നോട്ട് കൊണ്ടു പോകുമെന്നും ഇരുനേതാക്കളും വ്യക്തമാക്കി. അതേസമയം വാഷിങ്ടണില്‍ നടക്കുന്ന അന്തരാഷ്ട്ര ക്രിട്ടിക്കല്‍ മിനറല്‍സ് ഉച്ചകോടിയില്‍ ഇന്ന് ഇന്ത്യ അടക്കം 50 രാജ്യങ്ങള്‍ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.