വലിയ നോമ്പും വിശുദ്ധവാരവും; ലിയോ പതിനാലാമൻ മാർപാപ്പയുടെ തിരുക്കർമ്മങ്ങളുടെ പട്ടിക വത്തിക്കാൻ പുറത്തുവിട്ടു

വലിയ നോമ്പും വിശുദ്ധവാരവും; ലിയോ പതിനാലാമൻ മാർപാപ്പയുടെ തിരുക്കർമ്മങ്ങളുടെ പട്ടിക വത്തിക്കാൻ പുറത്തുവിട്ടു

വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ ഈ വർഷത്തെ വലിയ നോമ്പ്, വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ ഔദ്യോഗിക സമയക്രമം വത്തിക്കാൻ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി മുതൽ ഏപ്രിൽ ആദ്യവാരം വരെയുള്ള പരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റോമിലെ വിവിധ ഇടവകകൾ സന്ദർശിക്കാനും മാർപാപ്പ തീരുമാനിച്ചിട്ടുണ്ട്.

വിഭൂതി ബുധൻ (ഫെബ്രുവരി 18): വലിയ നോമ്പിന് തുടക്കം കുറിച്ചുകൊണ്ട് സെന്റ് ആൻസെൽമോ പള്ളിയിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് മാർപാപ്പ നേതൃത്വം നൽകും. തുടർന്ന് സെന്റ് സബീന ബസിലിക്കയിൽ വിശുദ്ധ കുർബാനയും ഭസ്മം പൂശൽ ശുശ്രൂഷയും നടക്കും.

വാർഷിക ധ്യാനം (ഫെബ്രുവരി 22 - 27): മാർപാപ്പയുടെയും റോമൻ ക്യൂരിയയുടെയും വാർഷിക ധ്യാനം അപ്പോസ്തോലിക് കൊട്ടാരത്തിൽ വെച്ച് നടക്കും.

ഇടവക സന്ദർശനം: മാർച്ച് ഒന്ന്, എട്ട്, 15 തീയതികളിൽ റോമിലെ വിവിധ ഇടവകകളിൽ മാർപാപ്പ സന്ദർശനം നടത്തുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും.

പെസഹാ വ്യാഴം (ഏപ്രിൽ രണ്ട് ): രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ തൈലാഭിഷേക കുർബാന. വൈകുന്നേരം സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ കാൽ കഴുകൽ ശുശ്രൂഷ നടക്കും.

ദുഖവെള്ളി (ഏപ്രിൽ മൂന്ന് ): വൈകുന്നേരം അഞ്ച് മണിക്ക് പീഡാനുഭവ സ്മരണ. രാത്രി 9.15 ന് കൊളോസിയത്തിൽ വെച്ച് കുരിശിന്റെ വഴി.

ഈസ്റ്റർ ഞായർ (ഏപ്രിൽ അഞ്ച് ): സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഉയിർപ്പ് തിരുനാൾ കുർബാന. തുടർന്ന് മാർപാപ്പയുടെ ഈസ്റ്റർ സന്ദേശവും ലോകമെമ്പാടുമുള്ള ജനങ്ങൾക്കായി നൽകുന്ന ‘ഉർബി എത് ഓർബി’ ആശീർവാദവും നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.