കോട്ടയം: യുഡിഎഫില്‍ ചേരുന്നതിനായി ജോസ് കെ. മാണി കോണ്‍ഗ്രസ് നേതാക്കളെ കണ്ടിരുന്നുവെന്ന് പാലാ എംഎല്‍എ മാണി സി. കാപ്പന്‍. ഇല്ലെങ്കില്‍ താന്‍ പറഞ്ഞത് നിഷേധിക്കാന്‍ ജോസ് കെ. മാണിയെ മാണി സി. കാപ്പന്‍ വെല്ലുവിളിച്ചു. 'കണ്ട നേതാക്കളെ ഞാന്‍ ഇപ്പോള്‍ പറയുന്നില്ല.
കുരിശുപള്ളി മാതാവിന്റെ മുന്നില്‍ വെച്ച് കണ്ടില്ലെന്ന് പറഞ്ഞാല്‍ ജോസ് കെ. മാണി പറയുന്ന പണി താന്‍ ചെയ്യുമെന്നും കാപ്പന്‍ പറഞ്ഞു. തനിക്കെതിരെ ജോസ് കെ. മാണി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കും അദേഹം മറുപടി നല്‍കി.
പാലായില്‍ വീണ്ടും മത്സരിച്ചാല്‍ തോല്‍ക്കുമെന്ന ഭയമാണ് ജോസിന്റെ ആരോപണങ്ങള്‍ക്ക് കാരണം. പാലായിലെ പദ്ധതികള്‍ എങ്ങനെയാണ് മുടക്കിയത് എന്നാണ് ജോസ് കെ. മാണി വാര്‍ത്താ സമ്മേളനത്തിലൂടെ പറഞ്ഞത്.
പാലായുടെ വികസനത്തിനായി മാണി സി. കാപ്പന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ജനങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ഒരു പ്രാദേശിക പദ്ധതി പോലും അവിടെയില്ലെന്നും ജോസ് കെ. മാണി ആരോപിച്ചിരുന്നു.
തന്ത്രവും മന്ത്രവും ഒന്നും പ്രയോഗിച്ചിട്ട് കാര്യമില്ല. പാലയിലെ ജനങ്ങള്‍ അത് തിരിച്ചറിയും. പാലായില്‍ ജയിക്കാമെന്ന് ജോസ് കെ. മാണി സ്വപ്നം കാണേണ്ടെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.