കൊച്ചി: സിപിഎമ്മിന്റെ ഗൃഹ സമ്പര്‍ക്ക പരിപാടി പാളിപ്പോയെന്ന് പാര്‍ട്ടിതല വിലയിരുത്തല്‍. താഴെത്തട്ടില്‍ പാര്‍ട്ടി നിശ്ചലമായതാണ് കാരണമെന്നും അഭിപ്രായമുയര്‍ന്നു. തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് സിപിഎം ഗൃഹ സന്ദര്‍ശനം തീരുമാനിച്ചത്. എന്നാല്‍ പ്രവര്‍ത്തകരുടെ നിസഹകരണം മൂലം പരിപാടി പാടേ പാളിപ്പോവുകയായിരുന്നു.
പിന്നാലെ ആരംഭിച്ച നവകേരള സര്‍വേയും എങ്ങുമെത്തിയില്ല. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും അഭിപ്രായം തേടാനുമാണ് നവകേരള സര്‍വേ തീരുമാനിച്ചത്. ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെയാണ് സര്‍വേ.
എന്നാല്‍ 85,000 വളണ്ടിയര്‍മാര്‍ പങ്കെടുത്ത സര്‍വേ ഫെബ്രുവരി ആദ്യ ആഴ്ച പിന്നിടുമ്പോള്‍ പകുതി പോലും പൂര്‍ത്തിയാക്കിയിട്ടില്ല. സര്‍വേയുമായി സഹകരിക്കാന്‍ പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ തയാറാകുന്നില്ല എന്ന സ്ഥിതിയാണുള്ളത്.
ഉദ്യോസ്ഥര്‍ മാത്രമാണ് സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്നത്. സംഘടനാ സംവിധാനത്തിലെ പോരായ്മകളും താഴെത്തട്ടിലെ നേതാക്കള്‍ക്ക് ജനങ്ങളുമായി ബന്ധമില്ലാത്തതും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രാദേശിക ഘടകങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നത് സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കാനും നേതൃത്വം ആലോചിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.