മോസ്‌കോ: റഷ്യ പൂര്‍ണമായും വാട്സ്ആപ്പ് നിരോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതിനും രാജ്യത്ത് തന്നെ വികസിപ്പിച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണിതെന്ന് മെറ്റ വക്താവ് റോയ്ട്ടേഴ്സിനോട് പറഞ്ഞു.
2022 ല്‍ ഉക്രെയ്‌നിലെ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ വിദേശ വിവര സാങ്കേതിക ദാതാക്കളുമായുള്ള റഷ്യയുടെ തര്‍ക്കം രൂക്ഷമായിരുന്നു. മാക്സ് എന്ന സംസ്ഥാനത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ആപ്പ് പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് മെറ്റ പറയുന്നത്.
ഉപയോക്താക്കളെ ട്രാക്ക് ചെയ്യാന്‍ ഈ ആപ്പ് ഉപയോഗിച്ചേക്കുമെന്ന വിമര്‍ശനവും മാക്സിനെതിരെ ഉയരുന്നുണ്ട്. അതേസമയം ഇത്തരം ആരോപണങ്ങള്‍ റഷ്യ തള്ളുകയാണ്. നേരത്തെ തന്നെ റഷ്യ യു.എസ് ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 2026 ഓടെ വാട്സ്ആപ്പ് പൂര്‍ണമായും നിരോധിക്കുമെന്നും അറിയിച്ചിരുന്നു.
എന്നാല്‍ റഷ്യന്‍ അധികൃതരുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാനും റഷ്യന്‍ നിയമങ്ങളുമായി സഹകരിച്ച് പോകാനും മെറ്റ തയ്യാറാണെങ്കില്‍ ചര്‍ച്ചയ്ക്കായി ഒരു സാധ്യതയുണ്ടെന്നാണ് വാട്സ്ആപ്പിന് റഷ്യയിലുള്ള നിയന്ത്രണം ഒഴിവാക്കുമോ എന്ന ചോദ്യത്തോട് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവിന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.