സിലിക്കോൺ വാലി: ലോകപ്രശസ്ത ഗവേഷണ സ്ഥാപനങ്ങളായ ലോസ് അലാമോസ് നാഷണൽ ലാബോറട്ടറിയിലും ബെർക്കിലി ലാബിലും ശാസ്ത്രജ്ഞയായി സേവനമനുഷ്ഠിച്ച മലയാളി ഗവേഷക നിജു നാരായണൻ (47) കാലിഫോർണിയയിലെ മൗണ്ടൻ ഹൗസിൽ അന്തരിച്ചു. ശാസ്ത്ര-ഗവേഷണ രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു നിജു.
ഐ.ഐ.ടി ഡൽഹിയിൽ നിന്ന് എം.എസ് ബിരുദം നേടിയ നിജു, കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂവിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിങിൽ പിഎച്ച്ഡി കരസ്ഥമാക്കി. തുടർന്ന് ലോകപ്രശസ്തമായ മാസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം പൂർത്തിയാക്കി ശാസ്ത്രലോകത്ത് ശ്രദ്ധേയയായി.
കോഴിക്കോട് സ്വദേശിനിയായ നിജു ജനിച്ചതും വളർന്നതും ഗുജറാത്തിലായിരുന്നു. തലശേരി സ്വദേശിയായ ശ്രീജിത്ത് ശിവനാണ് ഭർത്താവ്. മക്കൾ: അർഷിയാ, അർജുൻ. മാതാപിതാക്കൾ: നാരായണൻ, ജയശ്രീ. സഹോദരൻ: നീരജ്.
ഫെബ്രുവരി 17 ചൊവ്വാഴ്ച മൂന്ന് മുതല്‍ അഞ്ച് വരെയും ഫെബ്രുവരി 18 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 10.30 വരെയും 550 സൗത്ത് സെന്റ്രല്‍ അവന്യു, ട്രേസി, കാലിഫോര്‍ണിയ-95376യിലുള്ള ഫ്രൈ മെമ്മോറിയല്‍ ചാപ്പലിൽ പൊതുദര്‍ശനം ഒരുക്കിയിട്ടുണ്ട്. പൊതുദർശനത്തിന് ശേഷം സംസ്കാര ചടങ്ങുകൾ നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.