വിശ്വാസ ജ്വാല ഉയർത്തി യുവത്വം; ന്യൂ സൗത്ത് വെയിൽസിൽ മരോണൈറ്റ് യുവജന കൺവെൻഷന് സമാപനം

വിശ്വാസ ജ്വാല ഉയർത്തി യുവത്വം; ന്യൂ സൗത്ത് വെയിൽസിൽ മരോണൈറ്റ് യുവജന കൺവെൻഷന് സമാപനം

ന്യൂ സൗത്ത് വെയിൽസ്: വിശ്വാസവും ആധുനികതയും തമ്മിലുള്ള സംവാദത്തിന് വേദിയൊരുക്കി 2026 ലെ ഓസ്‌ട്രേലിയൻ മരോണൈറ്റ് യുവജന കൺവെൻഷൻ ന്യൂ സൗത്ത് വെയിൽസിൽ സമാപിച്ചു. 'മരോണൈറ്റ് യൂത്ത് ഓസ്‌ട്രേലിയ' സംഘടിപ്പിച്ച ഈ ത്രിദിന സംഗമത്തിൽ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ന്യൂസിലൻഡിൽ നിന്നുമുള്ള നൂറുകണക്കിന് യുവകത്തോലിക്കർ പങ്കെടുത്തു.

'എഴുന്നേറ്റു പ്രകാശിക്കുക' എന്ന പ്രവാചക വചനത്തെ ആസ്പദമാക്കി നടന്ന കൺവെൻഷൻ മാറുന്ന ലോകക്രമത്തിൽ ക്രിസ്തീയ മൂല്യങ്ങൾ എങ്ങനെ മുറുകെ പിടിക്കാം എന്നതിലാണ് ഊന്നൽ നൽകിയത്. വ്യക്തിത്വം, മാനസികാരോഗ്യം എന്നിവയ്‌ക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുവതലമുറയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും സമ്മേളനത്തിൽ ആഴത്തിലുള്ള ചർച്ചകൾ നടന്നു.

വിശ്വാസം കേവലം പള്ളികളിൽ ഒതുക്കാതെ കുടുംബം, സർവ്വകലാശാലകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച് സിഡ്‌നി സഹായ മെത്രാൻ ടോണി പേഴ്‌സി മുഖ്യപ്രഭാഷണം നടത്തി. മെൽബണിൽ നിന്നുള്ള 66 അംഗ സംഘം ഉൾപ്പെടെ ഓസ്‌ട്രേലിയയുടെ വിവിധ ഇടങ്ങളിൽ നിന്നുള്ളവർ സംഗമത്തിൽ പങ്കാളികളായി.

ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ഓഷ്യാനിയ മേഖലയുടെ മരോണൈറ്റ് എപ്പാർക്കി ബിഷപ്പ് ആന്റണി-ഷാർബെൽ തരാബെ നയിച്ച ദിവ്യബലിയോടെയാണ് കൺവെൻഷൻ സമാപിച്ചത്. യുവജനങ്ങൾ തങ്ങളുടെ വിശ്വാസം നിത്യജീവിതത്തിലെ തീരുമാനങ്ങളിൽ പ്രതിഫലിപ്പിക്കണമെന്ന് അദേഹം ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.