തിരുവനന്തപുരം: പി.എസ്.സി പരീക്ഷ പ്രായപരിധി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ തീരുമാനം. ജനറല്‍ വിഭാഗത്തിന് പ്രായ പരിധി നാല് വര്‍ഷം വര്‍ധിപ്പിച്ച് 40 വയസ് വരെ ആക്കി. എസ്.സി, എസ്.ടി വിഭാഗത്തിന് 45 വയസായും പ്രായ പരിധി ഉയര്‍ത്തി.
ഒ.ബി.സി വിഭാഗക്കാര്‍ക്ക് 39 വയസായിരുന്ന പ്രായ പരിധി 43 വയസാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
മുന്‍പ് വിരമിക്കല്‍ പ്രായം 55 വയസായിരുന്നപ്പോള്‍ ജനറല്‍ വിഭാഗത്തിന് 35 വയസ് ആയിരുന്നു പ്രായ പരിധി. പിന്നീട് 56 വിരമിക്കല്‍ പ്രായമായപ്പോള്‍ പരീക്ഷ എഴുതാനുള്ള പ്രായ പരിധി 36 ആയി ഉയര്‍ത്തി.
നിലവില്‍ വിരമിക്കല്‍ പ്രായം സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചില്ലെങ്കിലും അപേക്ഷാ പ്രായപരിധി വര്‍ധിപ്പിച്ചത് ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ചടത്തോളം ആശ്വാസകരമാണ്.
നിരവധി റാങ്ക് ലിസ്റ്റുകളുടെ കാലാവധി കഴിയാറായിട്ടും നിയമനം നടത്താത്തതിന് യുവജന സംഘടനകള്‍ വിമര്‍ശനം ഉന്നയിക്കുന്ന സമയത്താണ് പി.എസ്.സി പ്രായപരിധി കൂട്ടിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.