ഗള്‍ഫ് പ്രവാസികള്‍ക്ക് ആശ്വാസം; വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു

ഗള്‍ഫ് പ്രവാസികള്‍ക്ക് ആശ്വാസം; വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു

ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധ സാഹചര്യം കനത്തതോടെ ഗള്‍ഫ് മേഖലയിലെ ചില പ്രധാന വിമാനത്താവളങ്ങളില്‍ നിന്നും നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ ചൊവ്വാഴ്ച പുനരാരംഭിച്ചു.

ഇന്ന് ജിദ്ദയില്‍ നിന്ന് ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് പത്ത് പ്രത്യേക വിമാന സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തും. കഴിഞ്ഞ ദിവസം ഇത്തിഹാദ് എയര്‍വേയ്‌സ് അബുദാബിയില്‍ നിന്ന് കൊച്ചി, ഡല്‍ഹി, മുംബൈ ബംഗളൂരു എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്നു.

ദുബായില്‍ നിന്ന് ചെന്നൈ, ബംഗളൂരു, ഡല്‍ഹി, മുംബൈ , ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഇന്ന് എമിറേറ്റ്‌സ് സര്‍വീസുകള്‍ നടത്തും. എന്നാല്‍ അബുദാബി, ദോഹ, ജിദ്ദ, കുവൈറ്റ്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ മാര്‍ച്ച് മൂന്ന് വരെ ആകാശ എയര്‍ നിര്‍ത്തിവച്ചിട്ടുണ്ട്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് മസ്‌കറ്റ് സര്‍വീസുകള്‍ പുനരാരംഭിക്കുകയാണ്. അതേസമയം ബഹ്‌റിന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ മാര്‍ച്ച് മൂന്ന് വരെ നിര്‍ത്തി വച്ചിരിക്കുകയാണ്.

ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്ന് ഇതുവരെ 36 പുറപ്പെടലുകളും 44 എത്തിച്ചേരലുകളും റദ്ദാക്കി. ബംഗളൂരുവില്‍ 44 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. അതേസമയം യാത്രാ സമയം വൈകുന്നുണ്ടെങ്കിലും നോര്‍ത്ത് അമേരിക്ക, യൂറോപ്പ് രാജ്യങ്ങളലേക്കുള്ള സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ന്യൂയോര്‍ക്ക്, നെവാര്‍ക്ക് വിമാന സര്‍വീസുകളും മുടങ്ങിയില്ല. ഇറാന്‍, ഇസ്രയേല്‍, ലെബനന്‍, സൗദി അറേബ്യ, ഒമാന്‍, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, യുഎഇ, ഖത്തര്‍ വ്യോമപാതകള്‍ അടഞ്ഞു കിടക്കുകയാണ്.

യാത്രക്കാരുടെ ആശങ്കകളില്‍ ഇടപെടാനും പരാതികള്‍ പരിഹരിക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ സജ്ജീകരിച്ച പാസഞ്ചര്‍ അസിസ്റ്റന്‍സ് കണ്‍ട്രോള്‍ റൂം സജീവമാണ്. വ്യോമയാന മന്ത്രാലയത്തിന്റെ സാമൂഹിക മാധ്യമങ്ങളിലും എയര്‍സേവാ പോര്‍ട്ടലിലും പരാതി അറിയിക്കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.