സ്‌ഫോടനത്തിന് പിന്നാലെ ഒരു ചെറിയ ബോട്ട് ആ പ്രദേശത്ത് നിന്ന് വേഗത്തില്‍ പോകുന്നത് കണ്ടെന്ന് ടാങ്കറിലെ മാസ്റ്റര്‍.
കുവൈറ്റ് സിറ്റി: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈറ്റ് തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് ഓയില്‍ ടാങ്കറില്‍ വന്‍ സ്‌ഫോടനം. കുവൈറ്റിലെ മുബാറക് അല്‍ കബീര്‍ പ്രദേശത്തിന് 30 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് സംഭവമെന്ന് ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു.
ടാങ്കറില്‍ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി. കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കപ്പലിന്റെ ഇടത് ഭാഗത്ത് വലിയൊരു സ്ഫോടന ശബ്ദം കേള്‍ക്കുകയും തൊട്ടു പിന്നാലെ ഒരു ചെറിയ ബോട്ട് ആ പ്രദേശത്ത് നിന്ന് വേഗത്തില്‍ പോകുന്നത് കാണുകയും ചെയ്തുവെന്ന് ടാങ്കറിലെ മാസ്റ്റര്‍ അറിയിച്ചതായി ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കുവൈറ്റിന്റെ ഔദ്യോഗിക സമുദ്ര പരിധിക്ക് പുറത്താണ് കപ്പലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതിനിടെ ദോഹയിലെ അമേരിക്കന്‍ എംബസിക്ക് അടുത്ത് താമസിക്കുന്നവരെ ഖത്തര്‍ ഒഴിപ്പിക്കുന്നു. താല്‍ക്കാലിക സുരക്ഷാ നടപടികളുടെ ഭാഗമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒഴിപ്പിക്കുന്നവര്‍ക്ക് വേറെ താമസ സൗകര്യം ഒരുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.