പതിനെട്ടാം റാങ്ക് നേടിയ എസ്. ശ്രുതി, 109-ാം റാങ്ക് നേടിയ അജയ് ആര്‍. രാജ് എന്നിവര്‍.
109-ാം റാങ്ക് നേടിയ ജന്മനാ കാഴ്ച പരിമിധിയുള്ള കോഴിക്കോട് തൊട്ടില്‍പാലം സ്വദേശി അജയ് ആര്‍. രാജിന്റെ വിജയം തിളക്കമാര്‍ന്നത്.
ന്യൂഡല്‍ഹി: 2025 ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാന്‍ സ്വദേശി അനുജ് അഗ്‌നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി. മലയാളിയായ എസ്. ശ്രുതി 18-ാം റാങ്ക് നേടി കേരളത്തില്‍ ഒന്നാമതെത്തി. ആദ്യ 150 റാങ്കുകളില്‍ അഞ്ച് മലയാളികള്‍ ഇടം പിടിച്ചു.
തിരുവനന്തപുരം നരുവാമൂട് സ്വദേശി ജെ.എസ് ശ്രീജ 57-ാം റാങ്കും ജന്മനാ കാഴ്ച പരിമിധിയുള്ള കോഴിക്കോട് തൊട്ടില്‍പാലം സ്വദേശി അജയ് ആര്‍. രാജ് 109-ാം റാങ്കും സിദ്ധാര്‍ത്ഥ എം. ജോയി 271-ാം റാങ്കും നേടി.
ബി ഗോപിക (105), വി.സി ശ്രീലക്ഷ്മി (133) എന്നിവരാണ് മറ്റു മലയാളികള്‍. പ്രിലിമിനറി, മെയിന്‍, പേഴ്‌സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങള്‍ക്കും ശേഷമുള്ള അന്തിമ ഫലമാണിത്. ആകെ 958 പേര്‍ ഐഎഎസ്, ഐഎഫ്എസ്,എപിഎസ്, മറ്റ് തസ്തികകളിലേക്ക് യോഗ്യത നേടി.
കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയില്‍ ഫലം പരിശോധിക്കാം. ഫലം പ്രഖ്യാപിച്ച തിയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ മാര്‍ക്കുകള്‍ വെബ്സൈറ്റില്‍ ലഭ്യമാകുമെന്ന് യു.പി.എസ്.സി അറിയിച്ചു. 2025 മെയ് 25ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് പരീക്ഷാ പ്രക്രിയ ആരംഭിച്ചത്.
ഓഗസ്റ്റ് 22 മുതല്‍ ഓഗസ്റ്റ് 31 വരെ മെയിന്‍ പരീക്ഷ നടന്നു. അവസാന ഘട്ടമായ പേഴ്‌സണാലിറ്റി ടെസ്റ്റ് ഈ വര്‍ഷം ഫെബ്രുവരി 27 നാണ് അവസാനിച്ചത്. അഭിമുഖം അവസാനിച്ച് ഏകദേശം ഒരാഴ്ചയ്ക്കുള്ളില്‍ യു.പി.എസ്.സി അന്തിമ ഫലം പ്രഖ്യാപിക്കാറുണ്ട്. ഇത്തവണയും ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേഡര്‍ അനുവദിക്കുന്നതിനുള്ള തുടര്‍ നടപടികളും നിയമന നടപടികളും ഉടനെ ആരംഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.