ലുവാണ്ട: അംഗോളയിലെ ലുവാണ്ടയിൽ കത്തോലിക്ക വൈദികനായ ഫാ. ഇനാസിയോ കഹാംബയ്ക്ക് നേരെ കത്തിയാക്രമണം. ലുവാണ്ട അതിരൂപതയിലെ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി ഇടവക ഓഫീസിനുള്ളിൽ വെച്ചാണ് സംഭവം. വൈദികന്റെ സമയോചിതമായ ഇടപെടലും ഇടവകക്കാരുടെ സഹായവും മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്.
ക്ലരീഷ്യൻസ് സന്യാസ സമൂഹാംഗമായ ഫാ. ഇനാസിയോ തന്റെ ഓഫീസിൽ ഇരിക്കുമ്പോഴാണ് മുഖം മറച്ച നിലയിൽ ഒരാൾ അകത്തേക്ക് അതിക്രമിച്ചു കയറിയത്. മുഖത്തെ ആവരണം മാറ്റാൻ ആവശ്യപ്പെട്ടതോടെ അക്രമി കത്തി പുറത്തെടുക്കുകയും "നിന്നെ കൊല്ലും" എന്ന് ഭീഷണി മുഴക്കി വൈദികനെ ആക്രമിക്കാൻ മുതിരുകയുമായിരുന്നു.
27 വയസുകാരനായ ആൽസിഡെസ് പിലുക എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാളെ സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് കീഴ്പ്പെടുത്തി പൊലീസിന് കൈമാറി.
അംഗോളയിലെ മിഷണറിമാർക്കും ദേവാലയങ്ങൾക്കും നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. അടുത്തിടെ ബെൻഗുവേലയിൽ ഒരു ഇറ്റാലിയൻ വൈദികനും ആക്രമിക്കപ്പെട്ടിരുന്നു. 80 ശതമാനത്തിലധികം ക്രൈസ്തവ വിശ്വാസികളുള്ള രാജ്യമായിരുന്നിട്ടും വിശ്വാസ കേന്ദ്രങ്ങൾക്ക് നേരെ ഇത്തരം ആക്രമണങ്ങൾ വർദ്ധിക്കുന്നത് ഭരണകൂടത്തിനും സുരക്ഷാ ഏജൻസികൾക്കും വെല്ലുവിളിയാകുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.