മൊജ്താബ ഖൊമേനി തന്നെ പരമോന്നത നേതാവാകുമെന്നാണ് സമിതിയിലെ അംഗങ്ങള്‍ നല്‍കുന്ന സൂചന.
ടെഹ്‌റാന്‍: ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സിലെ അംഗങ്ങള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പുതിയ നേതാവ് ആരാണെന്ന വിവരം പുറത്തു വിട്ടിട്ടില്ല.
ഖൊമേനിയുടെ മകന്‍ മൊജ്താബ ഖൊമേനിയുടെ പേര് നേരത്തെ തന്നെ പിന്‍ഗാമിയായി ഉയര്‍ന്നു വന്നിരുന്നു. മൊജ്താബ തന്നെ ഇറാന്റെ പരമോന്നത നേതാവാകുമെന്നാണ് സമിതിയിലെ അംഗങ്ങള്‍ നല്‍കുന്ന സൂചന. പുതിയ പരമോന്നത നേതാവിന്റെ പേര് സമിതി സെക്രട്ടറിയേറ്റ് ഉടന്‍ പ്രഖ്യാപിക്കും.
ഇറാന്റെ സൈനിക വിഭാഗമായ ഐആര്‍ജിസി ഉള്‍പ്പെടെയുള്ളവര്‍ക്ക് മൊജ്തബായോടാണ് താല്‍പര്യം. അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സിലെ ഭൂരിഭാഗം അംഗങ്ങളുടെയും അംഗീകാരത്തോടെ യോഗ്യനായ നേതാവിന്റെ തെരഞ്ഞെടുത്തതായി പണ്ഡിത സമിതിയില്‍ ഖുഷെസ്താന്‍ പ്രവിശ്യയെ പ്രതിനിധീകരിക്കുന്ന മുഹ്‌സിന്‍ ഹൈദരിയെ ഉദ്ധരിച്ച് ഇറാന്റെ ഐഎസ്എന്‍എ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഖൊമേനിയുടെ പിന്‍ഗാമി ആരാണെങ്കിലും അവരെ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രയേല്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനിയന്‍ ഭരണഘടന പ്രകാരം രാജ്യത്തിന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാന്‍ അധികാരമുള്ളത് 88 അംഗ വിദഗ്ദ്ധ സമിതിക്കാണ്. ഈ സമിതിയിലെ എല്ലാവരെയും വേട്ടയാടുമെന്നും ഇസ്രയേല്‍ സൈന്യവും ഭീഷണി മുഴക്കിയിട്ടുണ്ട്.
ഇറാനിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ തനിക്ക് ഒരു പങ്കുണ്ടാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. ആയത്തുള്ള അലി ഖൊമേനിയുടെ മകനായ മൊജ്താബ അസ്വീകാര്യനാണെന്നും അദേഹം ദുര്‍ബലനാണെന്നുമാണ് ട്രംപിന്റെ അഭിപ്രായം.
അതേസമയം പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ സമിതി അംഗങ്ങള്‍ തമ്മില്‍ ചെറിയ അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.