ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുമ്പോഴും ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലുകള്‍ സുരക്ഷിതമെന്ന് ഇറാന്‍. ഹോര്‍മുസ് കടലിടുക്കില്‍ 'ഇന്ത്യന്‍ സുഹൃത്തുക്കള്‍' ഭയക്കേണ്ട കാര്യമില്ലെന്നും സുരക്ഷിത കൈകളിലാണെന്നും ഇന്ത്യയിലെ ഇറാന്‍ എംബസി എക്‌സില്‍ കുറിച്ചു.
സംഘര്‍ഷം തുടരുകയും വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്തിട്ടും ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മുസില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന സൂചനയാണ് ഇറാന്‍ നല്‍കുന്നത്. ഇറാനും ഒമാനും മാത്രമേ ഹോര്‍മുസ് കടലിടുക്കിന്റെ ഭാവി തീരുമാനിക്കൂ എന്ന് മറ്റൊരു പോസ്റ്റിലൂടെ സൗദി അറേബ്യയിലെ ഇറാന്‍ എംബസി പ്രതികരിച്ചു.
സംഘര്‍ഷം തുടരുന്നതിനിടെ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അനുമതി ലഭിച്ച ചുരുക്കം ചില രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്. പശ്ചിമേഷ്യയില്‍ നിലവിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുമെന്ന് ഇറാന്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
ഗള്‍ഫ് സംഘര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിതമായ കടന്നു പോകല്‍ സാധ്യമാക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിദേശകാര്യ മന്ത്രാലയവും ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.