വിമാന യാത്രക്കാര്‍ക്ക് തിരിച്ചടിയാകും: 60 ശതമാനം സൗജന്യ സീറ്റ് തിരഞ്ഞെടുക്കല്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍

 വിമാന യാത്രക്കാര്‍ക്ക് തിരിച്ചടിയാകും: 60 ശതമാനം സൗജന്യ സീറ്റ് തിരഞ്ഞെടുക്കല്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിമാന യാത്രക്കാര്‍ക്ക് 60 ശതമാനം സൗജന്യ സീറ്റ് തിരഞ്ഞെടുക്കല്‍ താല്‍കാലികമായി റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര വിമാനങ്ങളിലെ ടിക്കറ്റ് ബുക്കിങില്‍ 60 ശതമാനം സീറ്റെങ്കിലും അധികച്ചാര്‍ജ് ഈടാക്കാതെ യാത്രക്കാര്‍ക്ക് ലഭ്യമാക്കണമെന്ന നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്.

പുതുക്കിയ ഉത്തരവ് സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) പുതിയ സര്‍ക്കുലര്‍ ഇറക്കി. കഴിഞ്ഞ മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഓരോ വിമാനത്തിലെയും 60 ശതമാനം സീറ്റുകള്‍ യാത്രക്കാര്‍ക്ക് അധിക തുക നല്‍കാതെ തിരഞ്ഞെടുക്കാന്‍ കഴിയുമായിരുന്നു. വിമാന കമ്പനികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്ന തീരുമാനം.

അതേസമയം ഒരേ പി.എന്‍.ആറില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ഒന്നിച്ചിരിക്കാനുള്ള സൗകര്യം ഉറപ്പാക്കണമെന്ന നിര്‍ദേശം നടപ്പാക്കണമെന്ന് നിര്‍ദേശമുണ്ട്. നിലവില്‍ വിമാനങ്ങളില്‍ 20 ശതമാനം സീറ്റുകള്‍ മാത്രമാണ് സൗജന്യമായി ലഭിക്കുന്നത്.

60 ശതമാനം സീറ്റ് അധിക ചാര്‍ജ് ഈടാക്കാതെ യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നത് വ്യോമയാന മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് (എഫ്.ഐ.എ.) സര്‍ക്കാരിന് കത്തയച്ചിരുന്നു. പ്രധാന വിമാനക്കമ്പനികളായ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് എന്നിവ ഉള്‍പ്പെടുന്ന സംഘടനയാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.