സോഷ്യൽ മീഡിയ പെൺകുട്ടികൾക്ക് കെണിയാകുന്നുവോ?

സോഷ്യൽ മീഡിയ പെൺകുട്ടികൾക്ക് കെണിയാകുന്നുവോ?

ആസ്ട്രേലിയയിലെ പതിനഞ്ചിനും ഇരുപത്തഞ്ചിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളില്‍ അറുപത്തിയഞ്ച് ശതമാനം പേരും സോഷ്യൽ മീഡിയ വഴി ലൈംഗികമായി അധിക്ഷേപിക്കപ്പെടുന്നതായി പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. 22 രാജ്യങ്ങളിൽ നിന്നുള്ള, പതിനഞ്ചു വയസ്സുമുതൽ ഇരുപത്തിയഞ്ച് വയസ്സുവരെ പ്രായമുള്ള, യുവതികളെ പങ്കെടുപ്പിച്ചു കൊണ്ട് പ്ലാൻ ഇന്റേർനാഷണൽ ചാരിറ്റി ഫോർ ഗേൾസ് നടത്തിയ സർവേയിൽ 14000ത്തോളം പേരാണ് പങ്കെടുത്തത്. ഈ സർവേയിൽ ഇന്ത്യ, ആസ്ട്രേലിയ, യൂ.എസ്, കാനഡ, ബ്രസീൽ, ജപ്പാൻ, ബെനിൻ, സാംബിയ തുടങ്ങിയ രാജ്യങ്ങൾ പങ്കെടുത്തു. പെൺകുട്ടികളുടെ സോഷ്യൽ മീഡിയായിലെ അനുഭവം എന്ന നിലയ്ക്ക് ഇന്നുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സർവേ ആണിത്.

അറുപത്തിയഞ്ച് ശതമാനം പെൺകുട്ടികളും സ്ത്രീകളും സോഷ്യൽ മീഡിയായുടെ കുത്തഴിഞ്ഞ സ്വഭാവവൈകൃതത്തിന് വിധേയരായവർ ആണ്. ആഗോള സോഷ്യൽ മീഡിയാദുരുപയോഗം 58% ആയിരിക്കുമ്പോൾ ആസ്ട്രേലിയായിൽ അത് 65% ആണ്. ആസ്ട്രേലിയയിൽ നിന്നും സർവേയിൽ പങ്കെടുത്ത 1000 പെൺകുട്ടികളിൽ, അഞ്ചിലൊരാൾ എന്ന നിലയിൽ, തങ്ങളുടെ ശാരീരിക സുരക്ഷിതത്വത്തെപറ്റി ഉൽക്കണ്ഠാകുലരാണ്. ഇതിൽ 59% പേർക്ക് നേരിടേണ്ടി വന്നത് അധിക്ഷേപകരവും അപമാനകരവുമായ ഭാഷ ആണെങ്കിൽ 41% നേരിട്ടത് മനപ്പൂർവം നാണം കെടുത്തലും ലൈംഗിക അതിക്രമങ്ങളും ആണ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്പ്ചാറ്റ്, ട്വിറ്റെർ തുടങ്ങിയ മീഡിയകളിൽ ആണ് കൂടുതൽ പ്രശ്നക്കാരെ കണ്ടുവരുന്നത്. വർഗീയതയാണ് ചിലരുടെ ആയുധം. ഇരുപത്തിരണ്ടുകാരിയായ ആഞ്ചെലിക്ക പരസ്യമായി അവളുടെ അനുഭവം വ്യക്തമാക്കിയതിനെ തുടർന്ന് ന്യൂസ്.കോം.എയൂ അവരുടെ വെബ്സൈറ്റിലൂടെയാണ് ഈ സർവേ കണക്കുകൾ പുറത്തു വിട്ടത്. ആഞ്ചെലിക്ക സാധാരണയായി സോഷ്യൽ മീഡിയായിൽ ഒത്തിരി സമയം ചിലവഴിക്കുന്ന ആളല്ല, എങ്കിലും അതിൽ ചിലവഴിച്ച ചുരുങ്ങിയ സമയത്ത് പോലും കിട്ടിയ മെസ്സേജുകൾ വളരെ അശ്ലീലം നിറഞ്ഞതും സഭ്യവുമല്ലായിരുന്നു. ഫേസ്ബൂക്കീലൂടെ സർവേയിൽ പങ്കെടുത്ത 44% പെൺകുട്ടികളും ഫേസ്ബുക്കിലൂടെ ആണ് അധിക്ഷേപത്തിന്നു ഇരയായത് എന്നു കണക്കുകൾ വ്യക്തമാക്കുന്നു. 35%പേർ ഇൻസ്റ്റാഗ്രാമിലൂടെയും 24%പേർ സ്നാപ്പ്ചാറ്റ് മുഖേനയും അധിക്ഷേപത്തിന്നു ഇരയായതായി വ്യക്തമാകുന്നു. പങ്കെടുത്ത പെൺകുട്ടികളിൽ 44% പേർക്കും ലൈംഗിക മെസ്സെജുകൾ ലഭിച്ചത് സ്കൂൾ, കോളേജ്, ജോലി മേഖലയിൽ നിന്നാണ്.

എല്ലാ ദിവസവും ഓൺലൈനിൽ വരുമ്പോൾ ഇങ്ങനെ എന്തെങ്കിലും ഒക്കെ ആയിരിക്കും നമ്മളെ സ്വീകരിക്കുന്നത് എന്നും വേദനയോടെ ആഞ്ചലിക്ക കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ നാം എത്ര ശ്രദ്ധാലുക്കൾ ആയിരിക്കണമെന്നു ഈ കണക്കുകൾ ഓർമ്മിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.