കോട്ടയം: സിപിഐ ഓഫീസില്‍ കര്‍ഷകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ഷകനായ ചെല്ലപ്പന്‍ പുളിക്കശേരിയാണ് മരിച്ചത്. വൈക്കം തലയാഴത്തെ സിപിഐയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് സംഭവം.
ഇന്നലെ രാത്രിയാണ് ചെല്ലപ്പന്‍ ജീവനൊടുക്കിയതെന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് അദേഹത്തെ മരിച്ചനിലയില്‍ കണ്ടത്. കാര്‍ഷിക വായ്പകള്‍ക്കായി ചെല്ലപ്പന്‍ സിപിഐ നേതാക്കള്‍ അംഗങ്ങളായ ബാങ്കില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വായ്പകള്‍ ലഭിക്കാത്തതിനാല്‍ കൃഷി നശിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ചെല്ലപ്പന്‍ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
സിപിഐ അനുഭാവിയും പ്രാദേശിക നേതാവുമായ ചെല്ലപ്പന്‍ സിപിഐ നേതൃത്വത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അടുത്തിടെ വൈക്കത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി അദേഹം വോട്ട് തേടിയിരുന്നു. പിന്നാലെ സിപിഐ നേതാക്കളില്‍ നിന്ന് ഭീഷണികള്‍ നേരിട്ടതായും വിവരമുണ്ട്. ആര്‍ഡിഒ എത്താതെ മൃതദേഹം അഴിച്ചുമാറ്റാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.