ചീഫ് സെക്രട്ടറിയെ നീക്കി ഇലക്ഷന്‍ കമ്മിഷന്‍: തിരഞ്ഞെടുപ്പിനിടെ തമിഴ്‌നാട്ടില്‍ അപ്രതീക്ഷിത നീക്കം; വിമര്‍ശനവുമായി സ്റ്റാലിന്‍

ചീഫ് സെക്രട്ടറിയെ നീക്കി ഇലക്ഷന്‍ കമ്മിഷന്‍: തിരഞ്ഞെടുപ്പിനിടെ തമിഴ്‌നാട്ടില്‍ അപ്രതീക്ഷിത നീക്കം; വിമര്‍ശനവുമായി സ്റ്റാലിന്‍

ചെന്നൈ: തിരഞ്ഞെടുപ്പിനിടെ തമിഴ്‌നാട്ടില്‍ അപ്രതീക്ഷിത നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. തമിഴ്‌നാട് ചീഫ് സെക്രട്ടറി എന്‍. മുരുഗാനന്ദത്തെ മാറ്റി എം. സായ്കുമാറിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ കമ്മിഷന്‍ ഉത്തരവിടുകയായിരുന്നു. ചീഫ് സെക്രട്ടറിയെ കൂടാതെ വിജിലന്‍സ് മേധാവിയെയും മാറ്റി.

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സന്ദീപ് മിത്തല്‍ ആണ് പുതിയ വിജിലന്‍സ് മേധാവി. ഡിഎംകെ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നടപടിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.

അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപിയുടെ ആയുധമായി മാറിയെന്നും ഇത് ഏകപക്ഷീയമായ നടപടിയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും അദേഹം ചോദിച്ചു. ബിജെപിക്ക് ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.