സ്വാതി മലിവാള്‍, രാഘവ് ഛദ്ദ എന്നിവര്‍.
ന്യൂഡല്‍ഹി: ആംആദ്മി (എ.എ.പി) പാര്‍ട്ടി പിളര്‍ന്നു. ആപ്പിന്റെ പത്ത് എംപിമാരില്‍ ആറ് പേര്‍ ബിജെപിയില്‍ ചേരുന്നതായി പ്രമുഖ നേതാവ് രാഘവ് ഛദ്ദ എംപി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഛദ്ദയെ കൂടാതെ ഹര്‍ഭജന്‍ സിങ്, സ്വാതി മലിവാള്‍, രാജീന്ദര്‍ ഗുപ്ത, വിക്രം സാഹ്നി, അശോക് മിത്തല്‍, സന്ദീപ് പഠക് എന്നിവരും ബിജെപിയില്‍ ലയിക്കും. ആഴ്ചകള്‍ക്ക് മുമ്പ് ഛദ്ദയെ തരംതാഴ്ത്തിയ പാര്‍ട്ടി അധ്യക്ഷനും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് ഇത് കനത്ത തിരിച്ചടിയാണ്.
തന്റെ ഉത്തരവാദിത്വം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയെന്ന് പറഞ്ഞ രാഘവ് ഛദ്ദ, അരവിന്ദ് കെജ്‌രിവാളിന് നന്ദി പറഞ്ഞതിനൊപ്പം രൂക്ഷമായ വിമര്‍ശനവും നടത്തി. അഴിമതിക്കെതിരെ പോരാടുമെന്ന് വാഗ്ദാനം നല്‍കി ഡല്‍ഹിയില്‍ അധികാരത്തില്‍ വന്ന എഎപി സത്യസന്ധമായ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു പോയതായി അദേഹം ആരോപിച്ചു.
തന്റെ ജീവിതത്തിലെ 15 വര്‍ഷം ആം ആദ്മി പാര്‍ട്ടിക്കായി സമര്‍പ്പിച്ചു. ഇപ്പോള്‍ പാര്‍ട്ടി സത്യസന്ധമായ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു. തെറ്റായ പാര്‍ട്ടിയിലെ ശരിയായ ആളാണ് താന്‍. താന്‍ പാര്‍ട്ടിയില്‍ നിന്ന് മാറി ജനങ്ങളുമായി കൂടുതല്‍ അടുക്കുകയാണെന്നും രാഘവ് ഛദ്ദ അവകാശപ്പെട്ടു. ബിജെപിയില്‍ ചേരുന്നതോടെ രാഘവ് ഛദ്ദ മന്ത്രിയാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
നേരത്തെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തു നിന്ന് നീക്കിയതിന് പിന്നാലെ രാഘവ് ഛദ്ദ എംപി എഎപിയില്‍ നിന്ന് അകന്നിരുന്നു. നിശബ്ദനാക്കപ്പെട്ടുവെങ്കിലും താന്‍ പരാജയപ്പെട്ടിട്ടില്ലെന്നായിരുന്നു അന്ന് രാഘവ് ഛദ്ദയുടെ പ്രതികരണം. ജനങ്ങളുടെ പ്രശ്നങ്ങള്‍ എക്കാലത്തും പാര്‍ലമെന്റില്‍ ഉയര്‍ത്തിയ നേതാവാണ് താനെന്നും അദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.