വാർസോ: യൂറോപ്യൻ യൂണിയന്റെ സമ്മർദ്ദങ്ങളെ അതിജീവിച്ച് രാജ്യത്തിന്റെ പാരമ്പര്യവും ക്രിസ്തീയ മൂല്യങ്ങളും ഭരണഘടനാ തത്വങ്ങളും സംരക്ഷിക്കുന്ന ചരിത്രപരമായ നിലപാടുമായി പോളിഷ് പ്രസിഡന്റും ഭരണഘടനാ കോടതിയും. രാജ്യത്ത് സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകാനുള്ള ലിബറൽ നീക്കങ്ങളെ പ്രസിഡന്റ് വീറ്റോ ചെയ്തതിന് പിന്നാലെ ഈ വിഷയത്തിലുള്ള യൂറോപ്യൻ യൂണിയന്റെ സമ്മർദ്ദങ്ങൾ പൂർണമായും തള്ളിക്കൊണ്ട് രാജ്യത്തിന്റെ ഭരണഘടനാ കോടതിയും നിർണായക വിധി പുറപ്പെടുവിച്ചു.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് സ്വവർഗ പങ്കാളികൾക്ക് വിവാഹത്തിന് സമാനമായ അവകാശങ്ങൾ നൽകുന്ന സിവിൽ യൂണിയൻ ബിൽ പോളിഷ് പ്രസിഡന്റ് വീറ്റോ ചെയ്തത്.
പോളിഷ് ഭരണഘടനയിലെ ആർട്ടിക്കിൾ 18 പ്രകാരം വിവാഹം എന്നത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള പവിത്രമായ കൂട്ടായ്മയാണെന്നും ദൈവീകമായ ഈ മൂല്യങ്ങളിൽ മാറ്റം വരുത്തുന്ന ഒരു നിയമത്തിനും താൻ കൂട്ടുനിൽക്കില്ലെന്നും അദേഹം അന്ന് വ്യക്തമാക്കിയിരുന്നു.
തുടർന്ന് ഓഗസ്റ്റ് ആദ്യവാരത്തിൽ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നടക്കുന്ന സ്വവർഗ വിവാഹങ്ങൾ പോളണ്ടിലും അംഗീകരിക്കണമെന്ന സർക്കാരിന്റെ നിർദേശം പോളണ്ടിലെ ഭരണഘടനാ കോടതിയും ഐക്യകണ്ഠേന തള്ളിക്കളഞ്ഞു. എല്ലാ അംഗരാജ്യങ്ങളിലും സ്വവർഗ വിവാഹങ്ങൾക്ക് അംഗീകാരം ലഭ്യമാക്കുക എന്നത് യൂറോപ്യൻ കമ്മീഷന്റെ നയമാണെങ്കിലും കുടുംബവും വിവാഹവുമുമായി ബന്ധപ്പെട്ട വിഷയങ്ങൾ പൂർണമായും അതത് രാജ്യങ്ങളുടെ ആഭ്യന്തര അധികാരപരിധിയിൽ വരുന്നതാണെന്ന് പരമ്പരാഗത കത്തോലിക്കാ മൂല്യങ്ങളിൽ വിശ്വസിക്കുന്ന പോളണ്ട് ശക്തമായി ഓർമ്മിപ്പിക്കുന്നു.
യൂറോപ്യൻ യൂണിയനിലെ പല രാജ്യങ്ങളിലും വീശിയടിക്കുന്ന പ്രകൃതിവിരുദ്ധമായ ലിബറൽ പുരോഗമന വീക്ഷണങ്ങളിൽ അടിപതറാതെ ധാർമ്മികതയുടെ കാവൽക്കാരായി നിലകൊള്ളുന്ന പോളണ്ട് ഭാവിയിൽ യൂറോപ്പിനെ ശരിയായ വിശ്വാസ ദിശയിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് യൂറോപ്പിലെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.