വാഷിങ്ടണ്‍: ഇറാനെതിരെയുള്ള 'ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂറി' എന്ന സൈനിക നടപടികള്‍ അവസാനിച്ചതായി അമേരിക്ക. ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ നീക്കങ്ങളിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ അറിയിച്ചു.
അമേരിക്ക പ്രതിരോധ ഘട്ടത്തിലേക്ക് കടന്നു. എന്നാല്‍ ഇറാന്‍ ഇനിയും യു.എസിനെതിരെ സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ തിരിച്ചടിക്കും. അമേരിക്കയുടെ സമാധാന നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഇറാന്‍ ഹോര്‍മുസ് തുറക്കണമെന്നും മാര്‍ക്കോ റുബിയോ ആവശ്യപ്പെട്ടു. എന്നാല്‍ യുദ്ധം പൂര്‍ണമായി അവസാനിച്ചതായി അമേരിക്ക പ്രഖ്യാപിച്ചിട്ടില്ല.
ഇറാനുമായുള്ള ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി ഉണ്ടായ സാഹചര്യത്തിലാണ് സൈനിക നടപടി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനമായത്. മേഖലയില്‍ ഇറാനുമായി നിലനിന്നിരുന്ന കടുത്ത സൈനിക സംഘര്‍ഷത്തിന് ഇതോടെ നേരിയ അയവ് വന്നിട്ടുണ്ട്. നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകള്‍ വിജയിക്കുകയാണെങ്കില്‍ മേഖലയിലെ സമാധാനം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നത്.
അതേസമയം ഹോര്‍മുസ് കടലിടുക്കില്‍ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും ജാഗ്രത തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൂര്‍ണമായും പിന്‍വാങ്ങുന്നതിന് പകരം ദൗത്യം താല്‍കാലികമായി മരവിപ്പിക്കാനാണ് പ്രസിഡന്റ് ഉത്തരവിട്ടിരിക്കുന്നത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സുരക്ഷാ ദൗത്യം പുനരാരംഭിക്കുമെന്നും അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.