സഭാ സേവനത്തിന് ആദരം; മുൻ ബ്രിസ്ബെയ്ൻ ആർച്ച് ബിഷപ്പ് മാർക്ക് കോൾറിഡ്ജിന് ഓണററി ഡോക്ടറേറ്റ്

സഭാ സേവനത്തിന് ആദരം; മുൻ ബ്രിസ്ബെയ്ൻ ആർച്ച് ബിഷപ്പ് മാർക്ക് കോൾറിഡ്ജിന് ഓണററി ഡോക്ടറേറ്റ്

ബ്രിസ്ബെയ്ൻ: മുൻ ബ്രിസ്ബെയ്ൻ ആർച്ച് ബിഷപ്പ് മാർക്ക് കോൾറിഡ്ജിനെ ആജീവനാന്ത സഭാസേവനം പരിഗണിച്ച് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഓസ്‌ട്രേലിയൻ കാത്തലിക് യൂണിവേഴ്സിറ്റി ആണ് അദേഹത്തിന് ഡോക്ടർ ഓഫ് ദി യൂണിവേഴ്സിറ്റി ബിരുദം നൽകിയത്. കഴിഞ്ഞ ദിവസം ബ്രിസ്ബെയ്നിൽ നടന്ന ബിരുദദാന ചടങ്ങിൽ വെച്ച് അദേഹം ഈ ബഹുമതി ഏറ്റുവാങ്ങി.

കഴിഞ്ഞ വർഷം ബ്രിസ്ബെയ്ൻ അതിരൂപതയുടെ തലപ്പത്തു നിന്ന് വിരമിച്ച 77-കാരനായ കോൾറിഡ്ജ്, ദീർഘകാലം എസിയു കോർപ്പറേഷൻ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സർവ്വകലാശാലയുടെ ഭരണത്തിലും കത്തോലിക്കാ മിഷനിലും അദേഹം നൽകിയ നിർണായക പങ്കാളിത്തമാണ് ഈ പുരസ്കാരത്തിന് അർഹനാക്കിയത്. പുരസ്കാരലബ്ധിയിൽ സന്തോഷമുണ്ടെന്നും വിശ്വാസവും യുക്തിയും തമ്മിലുള്ള സംവാദം സമൂഹത്തിന് പ്രധാനമാണെന്നും ആർച്ച് ബിഷപ്പ് പ്രതികരിച്ചു.

ബിരുദം നേടി പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾക്കായി അദേഹം നൽകിയ സന്ദേശം ശ്രദ്ധേയമായിരുന്നു. ജീവിതത്തിൽ തീരുമാനങ്ങളെടുക്കാൻ ഭയപ്പെടരുത്. "പൂർണമായ ഉറപ്പിനായി കാത്തിരുന്നാൽ നിങ്ങൾ നിശ്ചലരായിപ്പോകും. യേശുക്രിസ്തുവിനോട് 'അതെ' എന്ന് പറയാൻ മടിക്കരുത്. അത് ജീവിതത്തിൽ ഒന്നും നഷ്ടപ്പെടുത്തില്ല പകരം എല്ലാം നേടിത്തരും. തന്റെ ജീവിതത്തിലെ സത്യവും അതുതന്നെയാണ്. "- ആർച്ച് ബിഷപ്പ് പറഞ്ഞു.

2012 മുതൽ 2025 വരെ 13 വർഷക്കാലം ബ്രിസ്ബെയ്ൻ അതിരൂപതയെ നയിച്ചത് മാർക്ക് കോൾറിഡ്ജാണ്. അതിനു മുമ്പ് ആറ് വർഷം കാൻബറ-ഗൗൾബേൺ അതിരൂപതയുടെ തലവനായിരുന്നു. നിലവിൽ വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുന്ന ആർച്ച് ബിഷപ്പ് തന്റെ പൗരോഹിത്യ ജീവിതത്തിലെ എളിമയെക്കുറിച്ചും പ്രാർത്ഥനയെക്കുറിച്ചുമുള്ള ആഴത്തിലുള്ള പാഠങ്ങളാണ് ഇപ്പോൾ പങ്കുവെക്കുന്നത്. മറ്റുള്ളവരെ ശ്രദ്ധിക്കുന്നതിനും വിനയം പഠിക്കുന്നതിനുമാണ് ജീവിതത്തിൽ മുൻഗണന നൽകേണ്ടതെന്ന് അദേഹം ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.