കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍. പരാജയപ്പെട്ടിട്ടും രാജി വെക്കാന്‍ മമത തയ്യാറാകാതിരുന്നതോടെയാണ് ഗവര്‍ണര്‍ ആര്‍.എന്‍ രവി നിയമസഭ പിരിച്ചുവിട്ടത്. നിയമസഭാ കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് രാജ്ഭവന്റെ നിര്‍ണായക നീക്കം.
ഭരണഘടനയുടെ 174-ാം അനുച്ഛേദം 2ബി പ്രകാരം തനിക്ക് ലഭിച്ചിട്ടുള്ള അധികാരം ഉപയോഗിച്ചാണ് ഗവര്‍ണറുടെ നടപടി. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറപ്പെടുവിച്ചിരുന്നെങ്കിലും ഇന്നാണ് പരസ്യപ്പെടുത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിട്ടും രാജി വെയ്ക്കാന്‍ മമത തയ്യാറായിരുന്നില്ല. താന്‍ രാജ്ഭവനിലേക്ക് വരില്ലെന്നും രാജി സമര്‍പ്പിക്കില്ലെന്നും മമത പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ബിജെപി നേടിയ വിജയം കൊള്ളയിലൂടെ ഉണ്ടായതാണെന്നും താന്‍ പരാജയപ്പെട്ടിട്ടില്ലെന്നുമാണ് മമത വാദിച്ചിരുന്നത്. മമതയുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിച്ച ബിജെപി നേതൃത്വം അവരെ പുറത്താക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.
നിയമസഭാ കാലാവധി തീരുന്ന ദിവസം തന്നെ സഭ പിരിച്ചുവിട്ടതോടെ ബംഗാളിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് താല്‍കാലിക വിരാമമായി. ബിജെപിയുടെ നിയമസഭാ കക്ഷിയോഗം നാളെ ചേരും. 294 അംഗ നിയമസഭയില്‍ ബിജെപി 207 സീറ്റുകളാണ് നേടിയത്. മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് ഇത്തവണ 80 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.