നഴ്സുമാർക്ക് ആദരവുമായി സെഹിയോൻ ടൂർസ്; വിമാന ടിക്കറ്റുകൾക്കും ടൂർ പാക്കേജുകൾക്കും 100 ഡോളർ വൗച്ചർ

നഴ്സുമാർക്ക് ആദരവുമായി സെഹിയോൻ ടൂർസ്; വിമാന ടിക്കറ്റുകൾക്കും ടൂർ പാക്കേജുകൾക്കും 100 ഡോളർ വൗച്ചർ

മെൽബൺ: ലോകമെമ്പാടുമുള്ള നഴ്സുമാരുടെ നിസ്തുല സേവനങ്ങൾക്ക് ആദരവർപ്പിച്ചുകൊണ്ട് സെഹിയോൻ ടൂർസ് ആൻഡ് ട്രാവൽസ് 'എക്സ്ട്രാ കെയർ സെയിൽ' പ്രഖ്യാപിച്ചു. നഴ്സുമാർക്കായി പ്രത്യേകം ഒരുക്കിയ ഈ ഓഫറിലൂടെ ഫ്ലൈറ്റ് ടിക്കറ്റുകൾക്കോ ടൂർ പാക്കേജുകൾക്കോ ഒപ്പം 100 ഡോളറിന്റെ വൗച്ചർ സ്വന്തമാക്കാൻ സാധിക്കും.

ഈ സുവർണ്ണാവസരം മെയ് 15 വൈകുന്നേരം ഏഴ് മണി വരെ മാത്രമേ ലഭ്യമാകൂ എന്ന് അധികൃതർ അറിയിച്ചു. നിശ്ചിത സമയത്തിനുള്ളിൽ ബുക്കിങ് നടത്തുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വിശുദ്ധ നാട് സന്ദർശനം, സിംഗപ്പൂർ യാത്രകൾ തുടങ്ങി വിവിധ പാക്കേജുകൾ സെഹിയോൻ ടൂർസ് ഒരുക്കുന്നുണ്ട്.

യാത്രാ ബുക്കിം​ഗുകൾക്കും കൂടുതൽ വിവരങ്ങൾക്കും സെഹിയോൻ ടൂർസ് പ്രത്യേക ഹെൽപ്‌ലൈൻ നമ്പറുകൾ പുറത്തിറക്കി. ഓസ്‌ട്രേലിയ (+61 3 9960 9960, +61 2 5114 2000), ന്യൂസിലാൻഡ്( +64 9 218 4000) എന്നീ രാജ്യങ്ങളിലെ വിശ്വാസികൾക്ക് നേരിട്ട് ബന്ധപ്പെടാനാകുന്ന രീതിയിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗുകൾക്കുമായി [email protected] എന്ന ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്.

നമ്മെ പരിഗണിക്കുന്നവർക്കായി ഒരു കരുതൽ എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക പദ്ധതിക്ക് സെഹിയോൻ ടൂർസ് തുടക്കം കുറിച്ചിരിക്കുന്നത്.

രജിസ്റ്റർ ചെയ്യാനുള്ള ലിങ്കുകൾ:
ന്യൂസിലാൻഡ്: https://whatsapp.com/channel/0029Va9jxYJJuyAHC1j3cs1b
ഓസ്‌ട്രേലിയ: https://whatsapp.com/channel/0029VaFuOXQEquiL9syFvz22

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.