അജ്മാന്‍ സീറോ മലബാര്‍ കൂട്ടായ്മയുടെ 'കുടുംബ സംഗമം 2026' പ്രൗഢഗംഭീരമായി നടന്നു

അജ്മാന്‍ സീറോ മലബാര്‍ കൂട്ടായ്മയുടെ 'കുടുംബ സംഗമം 2026' പ്രൗഢഗംഭീരമായി നടന്നു

അജ്മാന്‍: ഷാര്‍ജ സെന്റ് മൈക്കിള്‍സ് ദേവാലയത്തിലെ അജ്മാന്‍ സീറോ മലബാര്‍ കൂട്ടായ്മയുടെ ഈ വര്‍ഷത്തെ വാര്‍ഷികാഘോഷ പരിപാടികളും 'കുടുംബസംഗമം 2026'ഉം അജ്മാന്‍ റിയല്‍ വാട്ടര്‍ ഓഡിറ്റോറിയത്തില്‍ പ്രൗഢഗംഭീരമായി നടന്നു. വൈകുന്നേരം അഞ്ചിന് ഗേറ്റ് തുറന്നതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നടന്ന കായിക മത്സരങ്ങളും വാശിയേറിയ വടംവലി മത്സരവും കുടുംബ സംഗമത്തിന് ആവേശം പകര്‍ന്നു.

സാംസ്‌കാരിക സമ്മേളനം എസ്.എം.സി.എ ഡയറക്ടര്‍ ഫാ. ജോണ്‍ ജോസഫ് എടാട്ട് കപ്പൂച്ചിന്‍ ഉദ്ഘാടനം ചെയ്തു. അമലു, ജെന്നിസ്, എയ്ഞ്ചല്‍ എന്നിവരുടെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. എസ്.എം.സി.എ കോര്‍ഡിനേറ്റര്‍ സിറിയക് ജോസഫ് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. കൂട്ടായ്മയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് നില്‍സണ്‍ ജേക്കബ് അവതരിപ്പിച്ചു.


ഷാര്‍ജ എസ്.എം.സി കോര്‍ഡിനേറ്റര്‍ ബിജു ജോസഫ്, വിശ്വാസ പരിശീലന വിഭാഗം ഹെഡ്മിസ്ട്രസ് ലത പോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും, മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവര്‍ക്കുള്ള മോമെന്റോ വിതരണവും ഫാ. ജോണ്‍ ജോസഫ് എടാട്ട് കപ്പൂച്ചിന്‍ നിര്‍വഹിച്ചു. എസ്.എം.സി.എ ജോയിന്റ് കോര്‍ഡിനേറ്റര്‍ സൗമ്യ അനൂപ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

ഔദ്യോഗിക സമ്മേളനത്തിന് ശേഷം കൂട്ടായ്മയിലെ അംഗങ്ങള്‍ അണിയിച്ചൊരുക്കിയ ആകര്‍ഷകമായ നൃത്ത പരിപാടികളും തുടര്‍ന്ന് നടന്ന പ്രമുഖ മ്യൂസിക് ബാന്‍ഡിന്റെ സംഗീത വിരുന്നും കുടുംബ സംഗമത്തിന് മാറ്റുകൂട്ടി. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി വിശ്വാസികള്‍ പരിപാടികളില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.