സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം, കേസുകള്‍ ഒഴിവാക്കും

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം, കേസുകള്‍ ഒഴിവാക്കും

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ വിവാദമായ സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി സതീശന്‍ സര്‍ക്കാര്‍. പദ്ധതിക്കായി സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കാന്‍ മുന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന എല്ലാ ഔദ്യോഗിക ഉത്തരവുകളും വിജ്ഞാപനങ്ങളും റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയതായി ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയതായും അദേഹം അറിയിച്ചു.

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാവപ്പെട്ട സാധാരണക്കാര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും എതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവിധ ക്രിമിനല്‍ കേസുകളും അടിയന്തരമായി റദ്ദാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. യുഡിഎഫ് തിതരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നു കൂടിയാണ് ഇതോടെ വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യ നാളുകളില്‍ തന്നെ നടപ്പിലാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന മറ്റൊരു നിര്‍ണായക തീരുമാനവും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. നിലവില്‍ കാലാവധി അവസാനിക്കാറായതും പ്രതിസന്ധി നേരിടുന്നതുമായ വിവിധ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ മന്ത്രിസഭാ യോഗം ഔദ്യോഗികമായി തീരുമാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.