ജർമ്മനിയിൽ വിശുദ്ധ കുർബാനയ്ക്കിടെ വെടിവെപ്പ്; വിശ്വാസികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

ജർമ്മനിയിൽ വിശുദ്ധ കുർബാനയ്ക്കിടെ വെടിവെപ്പ്; വിശ്വാസികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

ഹനൗവ്: ജർമ്മനിയിൽ വിശുദ്ധ കുർബാന നടക്കുന്നതിനിടെ ദേവാലയത്തിന് നേരെ അജ്ഞാതരുടെ വെടിവെപ്പ്. ഏകദേശം 98,000 പേർ താമസിക്കുന്ന ഹനൗവിലെ ഒരു കത്തോലിക്കാ ദേവാലയത്തിലാണ് സംഭവം. ജർമ്മൻ കത്തോലിക്കാ വാർത്താ ഏജൻസിയായ 'കെഎൻഎ' ആണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.

ആക്രമണ സമയത്ത് ഇരുന്നൂറോളം വിശ്വാസികൾ ദേവാലയത്തിൽ പ്രാർത്ഥനയിലായിരുന്നു. വലിയ ശബ്ദത്തോടെ ജനൽച്ചില്ലുകൾ തകർന്നു വീണപ്പോഴാണ് അക്രമം നടന്ന വിവരം വിശ്വാസികൾ അറിയുന്നത്. തകർന്ന ഗ്ലാസ് കഷ്ണങ്ങൾ ശരീരത്തിൽ പതിച്ച് ഒരാൾക്ക് നിസാര പരിക്കേറ്റതൊഴിച്ചാൽ വലിയൊരു ദുരന്തമാണ് ഇവിടെ ഒഴിവായത്.

സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ കെട്ടിടത്തിനകത്തു നിന്നും പുറത്തു നിന്നുമായി അഞ്ച് മില്ലിമീറ്റർ വ്യാസമുള്ള ബുള്ളറ്റുകൾ കണ്ടെടുത്തു.

ആക്രമണത്തിനായി ഉപയോഗിച്ചത് എയർസോഫ്റ്റ് തോക്കാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഉപയോഗിക്കുന്ന മൂന്ന് മില്ലിമീറ്റർ വ്യാസമുള്ള വെളുത്ത പ്ലാസ്റ്റിക് ബോളുകളും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി.

അക്രമത്തിൽ ദേവാലയത്തിന് ഏകദേശം 5,800 ഡോളറിന്റെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. വിശുദ്ധ കുർബാന കൃത്യമായി നടക്കുന്ന സമയം നോക്കി ആക്രമണം നടത്തിയതിനാൽ, ഇത് ആസൂത്രിതമായ ഒരു വിദ്വേഷ ആക്രമണമാണോ എന്ന കോണിലാണ് പൊലീസ് നിലവിൽ അന്വേഷണം നടത്തുന്നത്. പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.