ന്യൂഡല്‍ഹി: ഫിഫ ലോക കപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണ അവകാശം സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസ് ലിമിറ്റഡ് സ്വന്തമാക്കി. സീ പുതിയതായി ആരംഭിച്ച യുണൈറ്റ് 8 സ്‌പോര്‍ട്‌സ് ചാനലിലൂടെ ടെലിവിഷനില്‍ മത്സരങ്ങള്‍ ലൈവ് കാണാം. സീ 5 ആപ്പിലൂടെ മൈബൈലിലും മത്സരങ്ങള്‍ ലൈവ് കാണാം.
യുണൈറ്റ് 8 സ്‌പോര്‍ട്‌സ്, യുണൈറ്റ് 8 സ്‌പോര്‍ട്‌സ് 1, യുണൈറ്റ് 8 സ്‌പോര്‍ട്‌സ് 1 എച്ച്ഡി (ഹിന്ദി), യുണൈറ്റ് 8 സ്‌പോര്‍ട്‌സ് 2, യുണൈറ്റ് 8 സ്‌പോര്‍ട്‌സ് 2 എച്ച്ഡി (ഇംഗ്ലീഷ്) എന്നീ ചാനലുകളാണ് ടെലിവിഷനില്‍ സംപ്രേഷണം. ലോകകപ്പ് കൂടാതെ ഫിഫയുടെ 2026 മുതല്‍ 2034 വരെയുള്ള എല്ലാ മത്സരങ്ങളും സീ സംപ്രേഷണം ചെയ്യും.
ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പ് പോരാട്ടങ്ങള്‍ ഈ മാസം 11 മുതലാണ് ആരംഭിക്കുന്നത്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായാണ് വേദികള്‍. മെക്‌സിക്കോ സിറ്റിയിലാണ് ഉദ്ഘാടന പോരാട്ടം. മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയുമാണ് ഏറ്റമുട്ടുക.
2026, 2030 പുരുഷ ഫിഫ ലോക കപ്പുകള്‍, 2027 ലെ ഫിഫ വനിതാ ലോക കപ്പ്, അണ്ടര്‍ 17, അണ്ടര്‍ 20 (പുരുഷ, വനിതാ) ലോക കപ്പുകള്‍, ഫുട്‌സാല്‍ ലോക കപ്പ്, ഇന്റര്‍കോണ്ടിനന്റല്‍ കപ്പുകള്‍, ഫിഫ ഡോക്യുമെന്ററി സീരീസുകള്‍ അടക്കമുള്ളവയും സംപ്രേഷണം ചെയ്യാനുള്ള അവകാശങ്ങളാണ് എട്ട് വര്‍ഷ കരാറിലൂടെ സീ സ്വന്തമാക്കിയിരിക്കുന്നത്.
എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സീ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റിങ് രംഗത്തേക്ക് കരുത്തോടെ തിരിച്ചെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.