ഓസ്‌ട്രേലിയയിൽ തൊഴിലാളികൾക്ക് സന്തോഷ വാർത്ത: ദേശീയ മിനിമം വേതനം ഉയർത്തി; 30 ലക്ഷം പേർക്ക് നേട്ടം

ഓസ്‌ട്രേലിയയിൽ തൊഴിലാളികൾക്ക് സന്തോഷ വാർത്ത: ദേശീയ മിനിമം വേതനം ഉയർത്തി; 30 ലക്ഷം പേർക്ക് നേട്ടം

കാൻബറ: ഓസ്‌ട്രേലിയയിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് വലിയ ആശ്വാസം പകർന്നു കൊണ്ട് ദേശീയ മിനിമം വേതനത്തിൽ വർധനവ് പ്രഖ്യാപിച്ചു. ഫെയർ വർക്ക് കമ്മീഷന്റെ പുതിയ തീരുമാന പ്രകാരം രാജ്യത്തെ വിവിധ മേഖലകളിലെ വേതന വ്യവസ്ഥയിൽ കാര്യമായ മാറ്റമാണ് വരുന്നത്.

അവാർഡ് വേതന വ്യവസ്ഥയിൽ ഉൾപ്പെടുന്ന ഏകദേശം 30 ലക്ഷത്തോളം തൊഴിലാളികൾക്ക് ഇനി മുതൽ 4.75 ശതമാനം ശമ്പള വർധന ലഭിക്കും. കുറഞ്ഞ വരുമാനക്കാരായ ഏകദേശം ഒരു ലക്ഷത്തോളം തൊഴിലാളികൾക്ക് കൂടുതൽ പരിഗണന നൽകിക്കൊണ്ട് ആറ് ശതമാനം വർധനവാണ് കമ്മീഷൻ അനുവദിച്ചിരിക്കുന്നത്.

രാജ്യത്ത് കുതിച്ചുയരുന്ന ജീവിതച്ചിലവുകളും പണപ്പെരുപ്പവും സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് വലിയൊരു ആശ്വാസമാകും ഈ ശമ്പള വർധനയെന്ന് തൊഴിലാളി യൂണിയനുകൾ വിലയിരുത്തുന്നു.

വാർഷിക വേതന അവലോകനത്തിന്റെ ഭാഗമായി ചൊവ്വാഴ്ചയാണ് ഫെയർ വർക്ക് കമ്മീഷൻ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്താനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഈ നടപടി ഓസ്‌ട്രേലിയൻ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾക്കാണ് വഴിതുറക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.