ചെന്നൈ: മാസങ്ങള്‍ നീണ്ട അനശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തമിഴ്നാട്ടില്‍ ബിജെപിയുടെ മുഖവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുപ്പുസ്വാമി അണ്ണാമലൈ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള അദേഹത്തിന്റെ രാജി സ്വീകരിച്ചതായി ബിജെപി ദേശീയ നേതൃത്വം അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അണ്ണാമലൈ വാര്‍ത്താസമ്മേളനം നടത്താനിരിക്കെ, അതിന് തൊട്ടുമുമ്പാണ് ബിജെപിയുടെ നിര്‍ണായക നീക്കം ഉണ്ടായത്. രാജി സ്വീകരിച്ച കാര്യം വാര്‍ത്താ കുറിപ്പിലൂടെയാണ് ബിജെപി നേതൃത്വം അറിയിച്ചത്.
മുന്‍ ഐപിഎസ് ഓഫീസറും നാല്‍പത്തിയൊന്നുകാരനുമായ കെ. അണ്ണാമലൈ ഡല്‍ഹിയിലെത്തി ചൊവ്വാഴ്ച ബിജെപി അധ്യക്ഷന്‍ നിതിന്‍ നവിനുമായി കൂടിക്കാഴ്ച നടത്തുകയും പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അമിത് ഷാ, ബി.എല്‍. സന്തോഷ് എന്നിവരുമായും അദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഭാവി പരിപാടിയെക്കുറിച്ച് ഇതുവരെ തുറന്നു പറയാത്ത അണ്ണാമലൈ ഇന്ന് സാമൂഹിക മാധ്യമത്തിലൂടെ അനുയായികളെ അഭിസംബോധന ചെയ്യുമ്പോള്‍ അക്കാര്യം വ്യക്തമാക്കുമെന്നാണ് വിവരം. മനസുതുറന്ന സംവാദമായിരിക്കും അതെന്ന് അണ്ണാമലൈ ഇന്നലെ സാമൂഹിക മാധ്യമ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
ബിജെപിയില്‍ നിന്ന് രാജിവെച്ച് പുതിയ സന്നദ്ധ സംഘടനയ്ക്ക് അദേഹം രൂപം നല്‍കുമെന്ന പ്രതീക്ഷയിലാണ് അനുയായികള്‍. സന്നദ്ധ സംഘടനയായി തുടങ്ങി പിന്നീട് രാഷ്ട്രീയ കക്ഷിയായി മാറ്റാനാണ് അദേഹത്തിന്റെ ഉദ്ദേശ്യമെന്നാണ് സൂചന. പുതിയ സംഘടനയ്ക്ക് സൂപ്പര്‍താരം രജനീകാന്ത് ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.