ക്രൈസ്തവ ഐക്യത്തിന് ഷാർജയുടെ കരുതൽ; പുതിയ സെമിത്തേരിയും ചാപ്പലും തുറന്നു

ക്രൈസ്തവ ഐക്യത്തിന് ഷാർജയുടെ കരുതൽ; പുതിയ സെമിത്തേരിയും ചാപ്പലും തുറന്നു

ഷാർജ: ഷാർജയിൽ മരണപ്പെടുന്ന വിവിധ ക്രൈസ്തവ സഭകളിലെ വിശ്വാസികൾക്കായി നിർമിച്ച പുതിയ സെമിത്തേരിയും ചാപ്പലും വെഞ്ചിരിച്ചു. സതേൺ അറേബ്യയിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് പൗലോ മാർട്ടിനെല്ലിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ക്രൈസ്തവ സമൂഹങ്ങൾക്കിടയിലുള്ള ഐക്യത്തിന്റെ പ്രതീകമായാണ് ഈ സംരംഭം വിലയിരുത്തപ്പെടുന്നത്.

ഷാർജയിലെ സജ്ജയിൽ ഇന്ത്യൻ ബോയ്സ് സ്കൂളിന് സമീപവും ഷാർജ സിമന്റ് ഫാക്ടറിക്ക് എതിർവശത്തുമായാണ് പത്ത് ഏക്കറോളം വരുന്ന സെമിത്തേരി സ്ഥിതി ചെയ്യുന്നത്. ഷാർജ ഭരണകൂടത്തിന്റെ വലിയ പിന്തുണയോടെയാണ് ഈ പദ്ധതി യാഥാർത്ഥ്യമായത്. സെമിത്തേരിക്കായുള്ള സ്ഥലവും ചാപ്പൽ നിർമാണത്തിനാവശ്യമായ സൗകര്യങ്ങളും ഭരണകൂടം പൂർണമായും സൗജന്യമായാണ് അനുവദിച്ചത്.

ഉദ്ഘാടന സമ്മേളനത്തിൽ വിവിധ സഭാ പ്രതിനിധികൾക്ക് പുറമെ ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് സഈദ് അൽ തുനൈജി, ഷാർജ പൊലീസ് പ്രിവന്റീവ് സെക്യൂരിറ്റി വിഭാഗം ഡയറക്ടർ ക്യാപ്റ്റൻ ഖാലിദ്, സ്പെഷൽ പ്രോജക്ട്സ് ഡയറക്ടർ എച്ച്. എഡ്വിൻ മരിയ, ഷാർജ സെ. മൈക്കിൾ കത്തോലിക്കാ ദേവാലയത്തിലെ വികാരി ഫാ സബരി മുത്തു കപ്പൂച്ചിൻ, മലയാളം സമൂഹത്തിന്റെ ഡയറക്ടർ ഫാ ജോൺ ജോസഫ്അ എടാട്ട് കപ്പൂച്ചിൻ, മലങ്കര സമൂഹത്തിന്റെ ഡയറക്ടർ ഫാ ജോൺ തുണ്ടിയത്ത് തുടങ്ങി ഷാർജ സർക്കാരിന്റെയും ക്രൈസ്തവ സഭകളുടെയും പ്രതിനിധികൾ പങ്കെടുത്തു.

ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, റൂളർ ഓഫീസിന്‍റെ ചെയർമാൻ ഡോ. ഷെയ്ഖ് സാലിം ബിൻ അബ്ദു റഹ്മാൻ അൽ ഖാസിമി എന്നിവർക്ക് ഷാർജയിലെ ക്രൈസ്തവ സമൂഹം നന്ദി അറിയിച്ചു. മതസൗഹാർദത്തിനും ക്രൈസ്തവ സമൂഹത്തോടുള്ള കരുതലിനും വലിയ മാതൃകയായാണ് ഭരണകൂടത്തിന്റെ ഈ നടപടിയെ എല്ലാവരും വിശേഷിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.