ഇന്ത്യൻ ടി20 ടീമിന്റെ പുതിയ നായകനായി ശ്രേയസ് അയ്യർ; വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും ടീമിൽ

ഇന്ത്യൻ ടി20 ടീമിന്റെ പുതിയ നായകനായി ശ്രേയസ് അയ്യർ; വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും ടീമിൽ

മുംബൈ: അയർലൻഡ്, ഇംഗ്ലണ്ട് ടി20 പര്യടനങ്ങൾക്കും ജപ്പാനിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യർ ടി20 ടീമിനെ നയിക്കും. തിലക് വർമയാണ് വൈസ് ക്യാപ്റ്റൻ.

മുംബൈയിൽ മുഖ്യ സെലക്ടർ അജിത് അഗാർക്കാരുടെ നേതൃത്വത്തിൽ ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്.ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെ 'വണ്ടർ കിഡ്' വൈഭവ് സൂര്യവംശി ടീമിൽ ഇടം നേടിയിട്ടുണ്ട്. സഞ്ജു സാംസണും ഇഷാൻ കിഷനുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ.

സഞ്ജു സാംസണിനെ നായകനാക്കാൻ കോച്ച് ഗൗതം ഗംഭീർ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും അദേഹത്തിന്റെ പ്രകടനത്തിലെ സ്ഥിരതയില്ലായ്മയും ദീർഘകാല നായകസ്ഥാനത്തിന് അനുയോജ്യനല്ലെന്നുമുള്ള കാരണത്താൽ സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ ഈ അഭിപ്രായത്തോട് വിയോജിക്കുകയായിരുന്നു.

അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ വൈഭവ് സൂര്യവംശിക്കൊപ്പം പ്രിൻസ് യാദവും പുതുമുഖങ്ങളായി ഇടം നേടിയിട്ടുണ്ട്. ഇരുവരും സീനിയർ പുരുഷ ടി20 ടീമിലേക്ക് ആദ്യമായാണ് തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ പ്രിൻസ് യാദവിന് പകരം ജസ്പ്രിത് ബുംറയെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.