അമേരിക്കയിൽ ബിസിനസ് ജെറ്റ് ഹൈവേയിലേക്ക് തകർന്നു വീണു; രക്ഷകരായി നാട്ടുകാർ, ഒരാൾ മരിച്ചു

അമേരിക്കയിൽ ബിസിനസ് ജെറ്റ് ഹൈവേയിലേക്ക് തകർന്നു വീണു; രക്ഷകരായി നാട്ടുകാർ, ഒരാൾ മരിച്ചു

വാഷിങ്ടൺ: അമേരിക്കയിലെ ടെക്സാസിലുള്ള ലാറെഡോയിൽ സ്വകാര്യ ജെറ്റ് വിമാനം ഹൈവേയിലേക്ക് തകർന്നു വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരെ നാട്ടുകാർ ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ലാറെഡോയിലെ ലൂപ്പ് 20 ഹൈവേയിലാണ് അപകടം നടന്നത്.

'സെസ്ന സിറ്റേഷൻ ലാറ്റിറ്റ്യൂഡ്' എന്ന ആഡംബര സ്വകാര്യ ജെറ്റ് വിമാനമാണ് തകർന്നത്. നിയന്ത്രണം വിട്ട വിമാനം ഹൈവേയിലെ കോൺക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചുകയറിയ ഉടൻ തന്നെ തീപിടിക്കുകയായിരുന്നു. വിമാനം കത്തുന്നത് കണ്ട് അതുവഴി കടന്നുപോയ യാത്രക്കാരും നാട്ടുകാരും യാതൊന്നും ആലോചിക്കാതെ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തി. വിമാനത്തിന്റെ ജനൽച്ചില്ലുകൾ തകർത്താണ് യാത്രക്കാരെയും പൈലറ്റിനെയും പുറത്തെത്തിച്ചത്. ഇവർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ വിമാനം പൂർണമായും അഗ്നിക്കിരയായി.

രക്ഷാപ്രവർത്തനത്തിനിടെ പുക ശ്വസിച്ച് അസ്വസ്ഥതയുണ്ടായ അഞ്ച് പൊലീസുകാരെയും പരിക്കേറ്റ മറ്റ് അഞ്ച് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ഹൈവേയിലെ ഗതാഗതം ഏറെനേരം തടസപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.