ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ജയിലില്‍ 23 വര്‍ഷമായി കഴിയുന്ന മകന്റെ മോചനത്തിനായി അമ്മ സുപ്രീം കോടതിയില്‍. സൈനിക ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ സഞ്ജിത് ഭട്ടാചാര്യയുടെ മോചനത്തിനായാണ് 81 കാരിയായ അമ്മ കമല ഭട്ടാചാര്യ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ വാദം കേള്‍ക്കാം എന്നറിയിച്ച കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടിസ് അയച്ചു.
നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെടുന്നതിനൊപ്പം മാനുഷിക പരിഗണന വേണമെന്നും ആവശ്യമുണ്ട്. സമാന സാഹചര്യത്തില്‍ ജയലിലുകളില്‍ കഴിയുന്നവരുടെ പട്ടിക കാണേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കി. പാക്കിസ്ഥാനിലെ അജ്ഞാതമായ ജയിലിലാണ് കഴിഞ്ഞ 23 വര്‍ഷവും ഒമ്പത് മാസവുമായി മകന്‍ എന്നാണ് കമല ഹര്‍ജിയില്‍ പറയുന്നത്.
മകനെതിരെ കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ മകന്റെ മോചനത്തിനായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും അമ്മ പറഞ്ഞു. 1997 ഏപ്രിലിലാണ് മകനെ കാണാതായതായതായി അറിയിപ്പു ലഭിക്കുന്നത്. ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ പട്രോളിങ് ഡ്യൂട്ടിക്ക് പോയ മകനെയും മറ്റൊരു വ്യക്തിയേയുമാണ് ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നതെന്നും കമല ഭട്ടാചാര്യ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.