ആ അപകടത്തെ തുടര്‍ന്ന് അതുവരെ സംഗീതത്തെക്കുറിച്ച് ഒന്നമറിയാതിരുന്ന അയാള്‍ പിയാനോ വായിച്ചു; അതിഗംഭീരമായി

ആ അപകടത്തെ തുടര്‍ന്ന് അതുവരെ സംഗീതത്തെക്കുറിച്ച് ഒന്നമറിയാതിരുന്ന അയാള്‍ പിയാനോ വായിച്ചു; അതിഗംഭീരമായി

എന്റെ വിധി എന്റെ തീരുമാനങ്ങളാണ്' എന്നൊക്കെ പറയുമെങ്കിലും പലപ്പോഴും നാം താരുമാനിക്കുന്നതു പോലെ ആകണമെന്നില്ല ജീവിതത്തിന്റെ പോക്ക്. അപ്രതീക്ഷിതമായ ഒരു അപകടത്തെ തുടര്‍ന്ന് പിയാനോ വായിച്ചു തുടങ്ങിയ ഒരാളാണ് ഡെറിക് അമാറ്റോ. കേള്‍ക്കമ്പോള്‍ തന്നെ പലര്‍ക്കും കൗതുകം തോന്നിയേക്കാം. പക്ഷെ ഡെറിക് അമാറ്റോയുടെ ജീവിതം ഇന്ന് അനേകര്‍ക്ക് പ്രചോദനമാണ്.

പിയാനോ വായിക്കാന്‍ അറിയില്ല എന്നു മാത്രമല്ല സംഗീതത്തെക്കുറിച്ച് പോലും ഡെറിക് അമാറ്റോയ്ക്ക് ഒന്നും അറിയാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ സ്വിമ്മിങ് പൂളില്‍ ഡൈവ് ചെയ്യുന്നതിനിടെയില്‍ അദ്ദേഹം തലയിടിച്ചു വീണു. വീഴ്ചയില്‍ സാരമായ പരിക്കുകളും പറ്റി അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ ഒരു ചെവിക്ക് കേള്‍വിക്കുറവുണ്ടായി. അതുപോലെതന്നെ ഓര്‍മ്മക്കുറവും.


വീണിട്ട് ഏതാനം ദിവസങ്ങള്‍ പിന്നിട്ടു. ഡെറിക് അമാറ്റോ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു അന്ന്. ഈ വീട്ടില്‍ ഒരു കീബോര്‍ഡ് ഉണ്ടായിരുന്നു. അതുവരെ സംഗീതത്തെക്കുറിച്ച് ഒന്നുമറിയാതിരുന്ന ഡെറിക് അമാറ്റോ കാബോര്‍ഡ് അന്നാദ്യമായി വായിച്ചു. ചുമ്മാതങ്ങ് വായിക്കുകയായിരുന്നില്ല. മികച്ച ഒരു പിയാനിസ്റ്റ് എങ്ങനെ വായിക്കുന്നുവോ അതുപോലെയായിരുന്നു അദ്ദേഹത്തിന്റെ വായന. മണിക്കൂറുകളോളം അദ്ദേഹം പിയാനോ വായന തുടര്‍ന്നു. കണ്ടുനിന്ന സുഹൃത്തുക്കള്‍ പോലും ആ പ്രകടനത്തില്‍ അതിശയിച്ചു.

ഒരു അപകടത്തെ തുടര്‍ന്ന് എന്തെങ്കിലും ഒരു കഴിവ് പുതിയതായി ലഭിക്കുന്ന അവസ്ഥയെ Acquired Savent Syndrome എന്നാണ് പറയുന്നത്. സ്വിമ്മിങ് പൂളിലുണ്ടായ അപകടം ഡെറിക് അമാറ്റോയെ ഈ അവസ്ഥയിലെത്തിക്കുകയായിരുന്നു. എന്നാല്‍ നിലവില്‍ പിയാനോ വായിക്കുന്നതിലൂടെ ലഭിക്കുന്ന പണം ഡെറിക് അമാറ്റോ വീടില്ലാതെ തെരുവിലലയുന്നവരുടെ ക്ഷേമത്തിനായി നല്‍കുന്നു. തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് മനോഹരമായ ഒരു പുസ്തകവും ഡെറിക് അമാറ്റോ എഴുതിയിട്ടുണ്ട്. 'എന്റെ മനോഹരമായ അപകടം' (My Beautiful Disaster) എന്നാണ് പുസ്തകത്തിന് പേര് നല്‍കിയിരിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റിലെ ഡെന്‍വറാണ് അമാറ്റോയുടെ സ്വദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.