ഇന്ധന വിലവര്‍ധന: ഓ​ട്ടോ​റി​ക്ഷ കെ​ട്ടി​വ​ലി​ച്ച്‌ ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രിയുടെ പ്രതിഷേധം

ഇന്ധന വിലവര്‍ധന:  ഓ​ട്ടോ​റി​ക്ഷ കെ​ട്ടി​വ​ലി​ച്ച്‌  ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രിയുടെ പ്രതിഷേധം

ഡെ​റാ​ഡൂ​ണ്‍: പെട്രോളിന്റെയും പാ​ച​ക​വാ​ത​കത്തിന്റെയും വി​ല വ​ര്‍​ധ​ന​വി​നെ​തി​രെ ഓട്ടോ​റി​ക്ഷ കെ​ട്ടി​വ​ലി​ച്ച്‌ ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഹ​രീ​ഷ് റാ​വ​ത്തിന്റെ​ പ്ര​തി​ഷേ​ധം. ഡെ​റാ​ഡൂ​ണി​ലെ കോ​ണ്‍​ഗ്ര​സ് ഭ​വ​നി​ല്‍​നി​ന്ന് ഗാ​ന്ധി​പാ​ര്‍​ക്ക് വ​രെ​യാ​ണ് ഹ​രീ​ഷ് റാ​വ​ത്ത് ഓ​ട്ടോ​റി​ക്ഷ കെ​ട്ടി​വ​ലി​ച്ച​ത്.

അ​ദ്ദേ​ഹ​ത്തെ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​ര്‍ ഗാ​ന്ധി​പാ​ര്‍​ക്ക് വ​രെ അ​നു​ഗ​മി​ച്ചു. ഗാ​ന്ധി പാ​ര്‍​ക്കി​ലെ​ത്തി​യ റാ​വ​ത്ത് തോ​ളി​ല്‍ എ​ല്‍​പി​ജി സി​ലി​ണ്ട​റു​മാ​യി സ​ദ​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ എ​ല്‍​പി​ജി സി​ലി​ണ്ട​റു​ക​ളു​ടെ വി​ല 250 രൂ​പ ഉ​യ​ര്‍​ന്ന​പ്പോ​ള്‍ പെ​ട്രോ​ളിന്റെ​ യും ഡീ​സ​ലിന്റെ​യും വി​ല അ​ഭൂ​ത​പൂ​ര്‍​വ​മാ​യ വ​ര്‍​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പെ​ട്രോ​ളി​യം ഉൽപ്പന്നങ്ങളിൽ നിന്നുമാ​ത്രം ക​ഴി​ഞ്ഞ ആ​റ് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 21 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്രം നേ​ടി​യ​ത്. ആ ​പണം എ​വി​ടെ​പ്പോ​യെ​ന്ന് ആ​ര്‍​ക്കും അ​റി​യി​ല്ല. സമ്പത്ത് വ്യവസ്ഥ ത​ക​ര്‍​ച്ച​യി​ലാണെന്നും റാ​വ​ത്ത് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.