രണ്ട് പെൺകുട്ടികൾ, രണ്ട് ക്രൂരകൃത്യങ്ങൾ, രണ്ട് സർക്കാരുകൾ!

രണ്ട് പെൺകുട്ടികൾ, രണ്ട് ക്രൂരകൃത്യങ്ങൾ, രണ്ട് സർക്കാരുകൾ!

പറയാതെ വയ്യ .  ഇതൊരു ഓർമ്മപ്പെടുത്തലാണ് 

രണ്ട് പെൺകുട്ടികൾ, രണ്ട് ക്രൂരകൃത്യങ്ങൾ, രണ്ട് സർക്കാരുകൾ! 

2012 ഡിസംബറിലാണ് ഡൽഹിയിൽ ജ്യോതി സിംഗ്(നിർഭയ) കൂട്ടബലാൽസംഘത്തിനിരയാവുന്നത്. 

24 മണിക്കൂറിനുള്ളിൽ ഡൽഹി പോലീസ് നഗരത്തിലെ CC ടിവി ദൃശ്യങ്ങൾ ട്രൈസ് അജ്ഞാതരായ നാലു പ്രതികളെയും അറസ്റ്റ് ചെയ്തു.

11 ദിവസം ഡൽഹിയിലെ സഫ്ദർ ജങ് ആശുപത്രിയിൽ ജീവനു വേണ്ടി മല്ലിടുകയായിരുന്നു ആ പെൺകുട്ടി.  

അതിനിടയിൽ 5 സർജറികൾ ചെയ്ത് അവളുടെ ആന്തരികാവയവങ്ങൾ മിക്കവയും നീക്കം ചെയ്യേണ്ടി വന്നു.

UPA ചെയർപേഴ്സൺ സോണിയ ഗാന്ധി ആശുപത്രിയിൽ നേരിട്ടെത്തി നിർഭയയെ സന്ദർശിച്ചു.  

പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ചു.

രാജ്യമാസകാലം പൊട്ടിപ്പുറപ്പെട്ട പ്രതിഷേധക്കാരുമായി സോണിയ ഗാന്ധി നേരിട്ട് ചർച്ച നടത്തി. 

അടുത്ത ദിവസം പ്രധാനമന്ത്രി മൻമോഹൻ സിങ് വിഷയം ചർച്ച ചെയ്യാൻ പ്രത്യേക കാബിനറ്റ് കൂടി.

ഓർഗൻ ട്രാൻസ്‌പ്ലാന്റഷന് ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രി ആയ സിംഗപ്പൂരിലെ 'മൗണ്ട് എലിസബത്ത് ഹോസ്പിറ്റലി'ലേക്ക് നിർഭയയെ മാറ്റാൻ സർക്കാർ തീരുമാനമെടുത്തു.

പ്രത്യേക എയർ ആംബുലൻസിൽ നിർഭയയെയും കുടുംബത്തെയും സിംഗപ്പൂരിലെ ആശുപത്രിയിലേക്കെത്തിച്ചു. നിർഭാഗ്യമെന്നു പറയട്ടെ രണ്ടു ദിവസത്തിനു ശേഷം നിർഭയ മരണത്തിനു കീഴടങ്ങി. 

ചാർട്ടേർഡ് വിമാനത്തിൽ നിർഭയയുടെ മൃതദേഹവും കുടുംബത്തെയും ഇന്ത്യയിൽ തിരിച്ചെത്തിച്ചു. 

പുലർച്ചെ മൂന്ന് മണിക്ക് ഇന്ത്യൻ പ്രധാന മന്ത്രിയും UPA ചെയർ പേഴ്സണും ആ മൃതദേഹത്തിനായി ഡൽഹി എയർപോർട്ടിൽ കാത്ത് നിന്നു. ഒരു ഫോട്ടോ സെഷന് പോലും അവസരം കൊടുക്കാതെ നിശബ്ദമായി ആ പെൺകുട്ടിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

സംസ്കരിക്കാനായി കുടുംബത്തിന് വിട്ടു കൊടുത്ത മൃതദേഹത്തിൽ ആദരം അർപ്പിക്കാൻ അന്നത്തെ ഡൽഹി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും BJP യുടെ പ്രതിപക്ഷ നേതാവും അടക്കമുള്ളവർ സന്നിഹിതരായി. 

അടുത്ത ദിവസം പ്രധാനമന്ത്രി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. 

രണ്ട് ദിവസത്തിനുള്ളിൽ ലൈംഗികാതിക്രമണ കേസുകളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് JS വർമ്മയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മീഷനെ സർക്കാർ നിയമിച്ചു. പൊതുജനങ്ങളിൽ നിന്നുള്ള 80,000 നിർദ്ദേശങ്ങൾ സ്വീകരിച്ച് 29 ദിവസത്തിനുള്ളിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. 

രണ്ട് മാസത്തിനുള്ളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ വ്യാപകമായ നിയമ ഭേദഗതി വരുത്തി റേപ്പിസ്റ്റുകൾക്ക് വധശിക്ഷ ഉറപ്പാക്കി പ്രസിഡന്റ് പ്രണബ് മുഖർജി ഓർഡിനൻസ് പുറത്തിറക്കി. റേപ്പ്, ലൈംഗികാതിക്രമം എന്നിവക്കു മാത്രമായി 5 ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കപ്പെട്ടു. 

അടുത്ത ബജറ്റിൽ സ്ത്രീകളുടെ സുരക്ഷക്കായി 1000 കോടിയുടെ 'നിർഭയ ഫണ്ട്' സർക്കാർ പ്രഖ്യാപിച്ചു. 

ഇതിനിടയിൽ പുറംലോകമറിയാതെ, വർത്തകളിലൊന്നും ഇടം പിടിക്കാതെ, ഭരിക്കുന്ന പാർട്ടിയുടെ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്തു. നിർഭയയുടെ സഹോദരനെ സ്വന്തം മണ്ഡലത്തിലെ ഏവിയേഷൻ കോളേജിലയച്ച് 32 ലക്ഷത്തിലധികം രൂപ ചെലവാക്കി പഠിപ്പിച്ച് പൈലറ്റാക്കി. 

എല്ലാറ്റിനുമൊടുവിൽ ശക്തമായ തെളിവുകളോടെ പോലീസ് കേസ് തെളിയിച്ച് നാല് പ്രതികളെയും വധശിക്ഷക്ക് വിധേയരാക്കി. 

ഇന്ത്യ എന്ന രാജ്യം ജനാധിപത്യ പുരോഗമന രാജ്യമായിരുന്ന കാലത്ത് ഒരു കുറ്റകൃത്യത്തോട് എങ്ങനെ പ്രതികരിച്ചു എന്നതിന്റെ നേർ സാക്ഷ്യമായിരുന്നു ഇത്. 

-------------------------------------------

2020 സെപ്റ്റംബർ പതിനാലിനാണ് ഉത്തർ പ്രദേശിൽ സ്വന്തം കൃഷിസ്ഥലത്ത് പുല്ലു പറിക്കാൻ പോയ 19 വയസ്സുകാരിയെ 4 പേർ ചേർന്ന് കൂട്ട ബലാൽസംഘം ചെയ്തത്. നട്ടെല്ല് തകർത്ത്, നാവു മുറിച്ച്, നഗ്നയായി ഉപേക്ഷിച്ചത്. നേരെ ചാന്ദ് പാ പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചെന്ന ആ കുടുംബത്തെ പോലീസ് ആട്ടിപ്പായിച്ചു. 

ഏറെ പ്രതിഷേധങ്ങൾക്ക് ശേഷം 6 ദിവസം കഴിഞ്ഞ് സെപ്റ്റംബർ 20 നാണ് പോലീസ് കേസെടുത്തത്.  

എന്നിട്ടും രണ്ട് ദിവസം കഴിഞ്ഞാണ് കുട്ടിയുടെ മൊഴിയെടുത്തത്. വീഡിയോ റെക്കോർഡ് ചെയ്ത മൊഴിയിൽ തന്നെ കൂട്ട ബലാൽസംഗം ചെയ്ത കാര്യവും ചെയ്തവരെക്കുറിച്ചുള്ള വിവരങ്ങളും കൃത്യമായി പറയുന്നുണ്ട്.

പതിനഞ്ച് ദിവസത്തിന് ശേഷം നേരത്തെ നിർഭയ കിടന്നിരുന്ന അതേ സഫ്ദർ ജങ് ആശുപത്രിയിൽ അവൾ മരണത്തിനു കീഴടങ്ങി. 

കേന്ദ്ര സർക്കാരിലെ ആരും അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. ആശുപത്രിയിൽ നിന്ന് മൂന്നാലു കിലോമീറ്റർ അകലെ മയിലിനെ മേച്ചു നടക്കുന്ന പ്രധാനമന്ത്രി ഒരു ട്വീറ്റിലൂടെ പോലും സംഭവത്തെക്കുറിച്ചു പ്രതികരിച്ചില്ല. ഉത്തർപ്രദേശിലെ മുഖ്യമന്ത്രിയോ മന്ത്രിമാരോ ആ വഴിക്ക് പോയില്ല. 

പകരം, പോലീസിനെ വിട്ട് രാത്രിക്ക് രാത്രി കുടുംബത്തെ തടവിലാക്കി ആ മൃതദേഹം ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിച്ചു. 

ബലാൽസംഘം നടന്നു പതിനാറ് ദിവസത്തിന് ശേഷം പോസ്റ്റ് മോർട്ടം ചെയ്തപ്പോൾ അവളുടെ ശരീരത്തിൽ നിന്ന് 'പ്രതികളുടെ ശുക്ലം കണ്ടെത്തിയില്ല' എന്ന വിചിത്ര വാദം പറഞ്ഞു ജില്ലാ പോലീസ് മേധാവി റേപ്പ് നടന്നിട്ടില്ല എന്ന് മാധ്യമങ്ങളോട് പറഞ്ഞു. 

മൂന്ന് ദിവസം മാധ്യമങ്ങളെയോ പ്രതിപക്ഷത്തെയോ ജനപ്രതിനിധികളെയോ ആ വീട്ടിലും നാട്ടിലും കേറാനാവാതെ പോലീസ് ഗ്രാമം അടച്ച് പൂട്ടി. ജില്ലാ മജിസ്‌ട്രേറ്റിനെ വിട്ട് കുടുംബത്തെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തി. കുടുംബത്തിന്റെ മുഴുവൻ മൊബൈൽ ഫോണുകളും പിടിച്ചു വെച്ചു. ആ വീട്ടിൽ നിന്ന് പാത്തും പതുങ്ങിയും പുറത്തെത്തിയ പത്തു വയസ്സുകാരനെ മാധ്യമങ്ങളോട് സംസാരിക്കാതിരിക്കാൻ പോലീസ് വയലിലൂടെ ഓടിച്ചു വിട്ടു. 

അതിനിടയിൽ 'മുരിങ്ങക്കാ കൊണ്ട് പൊറോട്ട'യുണ്ടാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി മൻ കീ ബാത്തിൽ പ്രഭാഷണം നടത്തി. പീഢനം നടത്താൻ ശേഷിയില്ലാത്ത വല്ലവന്മാരും ബാക്കിയുണ്ടെങ്കിൽ മുരിങ്ങക്കാ കഴിച്ചെങ്കിലും ശേഷി ഉണ്ടാക്കട്ടെ എന്ന് രാജ്യത്തെ സ്ത്രീജനങ്ങളെ നോക്കി കൊഞ്ഞനം കുത്തി.  

----------------------------------------------------

2012 ൽ നിന്ന് 2020 ലേക്ക് പുരോഗമിക്കുമ്പോൾ നമുക്ക് കിട്ടിയ 'അഛാ ദിൻ' സമ്മാനമാണിത്.

രാജ്യത്തെ ഓരോ പെൺകുട്ടിയുടെയും ആത്മാഭിമാനത്തിന്റെ നട്ടെല്ല് തകർക്കുന്ന, നിലവിളിയുടെ നാവ് മുറിച്ചെടുക്കുന്ന, അന്തസ്സിൽ ചപ്പു കൂട്ടിയിട്ട് തീക്കൊളുത്തുന്ന ഭരണകൂട ഭീകരത!

ക്രൗഞ്ചപ്പക്ഷികളെ അമ്പെയ്തു വീഴ്ത്തിയ കാട്ടാളനോട് വാൽമീകി മഹർഷി പറഞ്ഞതേ ഈ കാട്ടാളന്മാരോട് പറയാനൊള്ളൂ. 

"മാ നിഷാദ"!

 സഹോദരീ മാപ്പ്‌ 

കടപ്പാട്: ഫേസ്ബുക് പോസ്റ്റ് 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.