മസ്കറ്റ്: ഒമാനിൽ ഉച്ചവിശ്രമ നിയമം പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ പരാതിപ്പെടാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കി തൊഴിൽ മന്ത്രാലയം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ 'തജാവുബ്' പ്ലാറ്റ്‌ഫോം വഴിയോ പൊതുജനങ്ങൾക്ക് വിവരം അറിയിക്കാവുന്നതാണ്.
കടുത്ത വേനൽച്ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് മന്ത്രാലയം ഉച്ചവിശ്രമ നിയമം നടപ്പിലാക്കിയിരിക്കുന്നത്. ഉയർന്ന താപനിലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തൊഴിലിടങ്ങളിൽ സുരക്ഷിതമായ ഒരു തൊഴിൽ സംസ്കാരം വളർത്തിയെടുക്കാനും സമ്മർ കാമ്പെയ്‌നിന്റെ ഭാഗമായി തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി കർശനമായ നിരീക്ഷണം തുടരാനുമാണ് തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ മന്ത്രാലയം അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.