സൗദിയില്‍ അരാംകോ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 പേര്‍ മരിച്ചു; അന്വേഷണം തുടങ്ങി

സൗദിയില്‍ അരാംകോ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 പേര്‍ മരിച്ചു; അന്വേഷണം തുടങ്ങി

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ പൊതുമേഖലാ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 14 പേര്‍ മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ റാസ് തനൂറയിലാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച രാവിലെ ആറോടെ ആയിരുന്നു അപകടമെന്ന് സൗദി ഊര്‍ജ മന്ത്രാലയം സ്ഥിരീകരിച്ചു.

ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന 14 പേരും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. മരിച്ചവരെല്ലാം സൗദി പൗരന്മാരാണ്. അപകടത്തെക്കുറിച്ച് സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ വേര്‍പാടില്‍ ഊര്‍ജ മന്ത്രാലയം അതീവ ദുഖം രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന റാസ് തനൂറ ടെര്‍മിനലില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ലോഡിങ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അരാംകോ പുനരാരംഭിച്ചത്. അതിന് തൊട്ടുപിന്നാലെയാണ് ഈ വന്‍ ദുരന്തം. ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴാനുണ്ടായ കാരണം കണ്ടെത്താന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.