ദമാം: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തലശേരി മണോലില്‍ വീട്ടില്‍ സജീം ഖാലിദ്, കണ്ണൂര്‍ ചെറുകുന്ന് സ്വദേശി ശ്രീലേഷ് ലക്ഷ്മണ്‍ എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രിയോടെ ദഹ്‌റാന്‍-ജുബൈല്‍ ഹൈവേയില്‍ ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
റാസ്തന്നൂറയില്‍ നിന്നും ദമാമിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇവരുടെ കാറിലേക്ക് സ്വദേശി യുവാവിന്റെ വാഹനം ഇടിച്ചു കയറുകയായിരുന്നു. തുടര്‍ നടപടികള്‍ പുരോഗമിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.